ദേശീയപാർട്ടി രൂപീകരിച്ചതിന് പിന്നാലെ ടി.ആർ.എസ് മുൻ എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു

വാറംഗൽ: ദേശീയപാർട്ടിയായ ഭാരതീയ രാഷ്ട്ര സമിതി രൂപീകരിച്ചതിന് പിന്നാ​ലെ ടി.ആർ.എസ് നേതാവ് ബി.ജെ.പിയിൽ ചേർന്നു. പാർക്കൽ നിയമസഭ മണ്ഡലത്തിലെ മുൻ എം.എൽ.എയും ടി.ആർ.എസ് നേതാവുമായ മോലുഗുരി ബികാഷ്പതിയാണ് ബി.ജെ.പിയിൽ ചേർന്നത്. പാർട്ടിയുടെ രൂപീകരണം തൊട്ടുണ്ടായിരുന്ന നേതാവിന്റെ കൊഴിഞ്ഞുപോക്ക് കനത്ത തിരിച്ചടിയാണ് ടി.ആർ.എസിന് നൽകുന്നത്.

വാറങ്കൽ ജില്ലയിൽ ടി.ആർ.എസിന് വീണ്ടും തിരിച്ചടിയുണ്ടാക്കുന്നതാണ് മുൻ എം.എൽ.എയുടെ കൊഴിഞ്ഞുപോക്ക്. നേരത്തെ ഭോജാപ്പല്ലി രാജാ യാദവ്, ഇറബെല്ലി ​പ്രദീപ് റാവു എന്നിവരും ജില്ലയിൽ പാർട്ടി വിട്ടിരുന്നു. ഇരുവരും പ്രാദേശിക തലങ്ങളിൽ ഉൾപ്പടെ ടി.ആർ.എസിനായി പ്രവർത്തനം നടത്തിയിരുന്നു.

2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കും കോൺഗ്രസിനും ബദൽ എന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനാണ് പുതിയ പാർട്ടി ചന്ദ്ര ശേഖർ റാവു രുപീകരിച്ചത്. ചിഹ്നമായി കാറും പിങ്ക് നിറവും പാർട്ടി നിലനിർത്തിയേക്കുമെന്ന സൂചനകളും പുറത്ത്. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പുതിയ പാർട്ടി മത്സരിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

Tags:    
News Summary - In major blow for TRS in Warangal, former MLA to join BJP today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.