കാൺപുരിൽ 17 കുട്ടികൾ അടക്കം 89 പേർക്ക്​ സിക ​ൈവറസ്​ രോഗം

ലക്​നോ: യു.പിയിലെ കാൺപുരിൽ 89 പേർക്ക്​ കൊതുക്​ പരത്തുന്ന സിക വൈറസ്​ ബാധ സ്​ഥിരീകരിച്ചു. 17 കുട്ടികളും ഗർഭിണിയും ഇതിൽ ഉൾപ്പെടുന്നു. അപൂർവമായ നാഡീപ്രശ്​നങ്ങൾ അടക്കമുള്ള ഗുരുതര ലക്ഷണങ്ങളാണ്​ ഇവർക്കുള്ളത്​. എന്നാൽ 80 ശതമാനം പേർക്കും പ്രകടമായ ലക്ഷണങ്ങൾ ഒന്നുമില്ല. കുറച്ചുപേർക്ക്​ ​പനിയും ശരീരവേദനയുമുണ്ട്​.

ഒക്​ടോബർ 23ന്​​ വ്യവസായ നഗരമായ കാൺപുരിൽനിന്ന്​ 90 കിലോമീറ്റർ അകലെയുള്ള കന്നൗജിൽ ആണ്​ സിക ബാധ ആദ്യമായി കണ്ടെത്തിയത്​. പ്രദേശത്ത്​ കൂട്ട പരിശോധന സംഘടിപ്പിച്ചതായി കാൺപുർ ഭരണകൂടം അറിയിച്ചു. രോഗം പടരുന്നത്​ തടയാൻ ആരോഗ്യവകുപ്പ്​ പ്രതിരോധസംഘങ്ങൾ രൂപവത്​കരിച്ചതായി കാൺപുർ ചീഫ്​ മെഡിക്കൽ ഓഫിസർ ഡോ. നേപാൾ സിങ്​ പറഞ്ഞു.

രണ്ടു​ മാസം മുമ്പ്​ ഡെങ്കിയും വൈറൽ പനിയും ബാധിച്ച്​ ഫിറോസാബാദിൽ കുട്ടികൾ അടക്കം നിരവധി പേർ മരിച്ചിരുന്നു. ചികുൻഗുനിയയും ഡെങ്കിയും പരത്തുന്ന ഈഡിസ്​ ഈപ്​തി കൊതുകുതന്നെയാണ്​ സികയും പരത്തുന്നത്​

Tags:    
News Summary - In Kanpur, 89 people, including 17 children, were infected with the H5N1 virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.