ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. സാമ്പത്തിക മാന്ദ്യം സംബന്ധിച്ച വാർത്തകളിലാണ് രാഹുലിെൻറ വിമർശനം. മോദിയുടെ തീരുമാനങ്ങളാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചതെന്ന് രാഹുൽ വിമർശിച്ചു.
ഇന്ത്യ ചരിത്രത്തിലാദ്യമായി മാന്ദ്യത്തിലേക്ക് കടന്നു. മോദിയുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ ശക്തിയെ ദുർബലമാക്കുകയാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സാമ്പത്തിക മാന്ദ്യം സംബന്ധിച്ച വാർത്തയും രാഹുൽ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
ഇന്ത്യ ചരിത്രത്തിലാദ്യമായി സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന റിപ്പോർട്ട് ആർ.ബി.ഐ പുറത്ത് വിട്ടിരുന്നു. സാമ്പത്തിക വർഷത്തിെൻറ രണ്ടാംപാദത്തിലും ജി.ഡി.പി ഇടിവുണ്ടാവുമെന്ന പ്രവചനങ്ങൾ വന്നതോടെയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിെൻറ പടിവാതിൽക്കലാണെന്ന റിപ്പോർട്ടുകൾക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.