റഷ്യൻ എണ്ണയുമായി കപ്പൽ ഇന്ത്യൻ തീരത്ത്

മംഗളൂരു: റഷ്യൻ ക്രൂഡ് ഓയിൽ വഹിച്ചുകൊണ്ടുള്ള എണ്ണക്കപ്പൽ മംഗളൂരു തുറമുഖത്ത് എത്തി. ചൈനയിലേക്ക് പോകാൻ ഉദ്ദേശിച്ചിരുന്ന അക്വാ ടൈറ്റൻ എന്ന കപ്പലാണ് ഇന്ത്യൻ തീരത്ത് എത്തിയത്. ഇത് ഇന്ത്യയിലെത്തുന്ന റഷ്യൻ ക്രൂഡ് ഓയിൽ അടങ്ങിയ ഏഴ് എണ്ണക്കപ്പലുകളിൽ ആദ്യത്തേതാണ്.

ചൈനയിലേക്ക് പോകാൻ ഉദ്ദേശിച്ചിരുന്ന റഷ്യൻ എണ്ണയുമായുള്ള ഏഴ് കപ്പലുകൾ ഇന്ത്യയിലേക്ക് ഗതി മാറ്റിയെന്നാണ് മാർച്ച് 18ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത്. യുദ്ധം മൂലമുണ്ടായ തടസങ്ങൾക്കിടയിൽ ഊർജ വിതരണം സുരക്ഷിതമാക്കാൻ ഇന്ത്യ വീണ്ടും ശ്രമം നടത്തുന്നതിനിടെയാണ് കപ്പലുകൾ എത്തുന്നത്.

കടലിൽ കുടുങ്ങിക്കിടക്കുന്ന അനുമതി ലഭിച്ച റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് യു.എസിൽ നിന്ന് താൽക്കാലിക ഇളവ് ലഭിച്ചതിനെ തുടർന്നാണ് കപ്പൽ ട്രാക്കിങ് സ്ഥാപനമായ വോർടെക്സയുടെ മേൽനോട്ടത്തിൽ ഈ കപ്പലുകളുടെ വഴിതിരിച്ചുവിടൽ നടക്കുന്നത്. മറ്റൊരു കപ്പലായ സൂയസ്മാക്സ് സൂസൗ എൻ മാർച്ച് 25ന് ഗുജറാത്തിലെ സിക്ക തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെയും വാണിജ്യ കരാറുകളുടെയും ഭാഗമായാണ് യു.എസ് താൽക്കാലിക ഇളവ് അനുവദിച്ചത്. 30 ദിവസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയെ 'മികച്ച പങ്കാളി' എന്ന് വിശേഷിപ്പിച്ചാണ് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിയന്ത്രിക്കണമെന്ന അമേരിക്കയുടെ അഭ്യർഥന ഇന്ത്യ മുൻകാലങ്ങളിൽ മാനിച്ചിട്ടുണ്ട്. 

Tags:    
News Summary - Russian oil tanker bound for China arrives in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.