Posted On
date_range Updated On
date_range പശ്ചിമ ബംഗാൾ ഗവർണറുടെ പരിപാടിയിൽ ചെണ്ട കൊട്ടി മുഖ്യമന്ത്രി മമതാ ബാനർജി
ചെന്നൈ: ഗവർണർ ലാ ഗണേശന്‍റെ കുടുംബാഘോഷത്തിൽ പങ്കെടുക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചെന്നൈയിൽ. ചെണ്ട കൊട്ടിയാണ് മമത ആഘോഷത്തിൽ പങ്കു ചേർന്നത്.
'തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും മമത കൂടിക്കാഴ്ച നടത്തി. ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ വന്നതാണ്. എന്നാൽ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്താതെ പോകാൻ കഴിയില്ല' -മമത പറഞ്ഞു.
സ്റ്റാലിനെ സഹോദരനെന്ന് വിളിച്ചാണ് അവർ അഭിസംബോധന ചെയ്തത്. 'ഞങ്ങൾ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും ചർച്ച ചെയ്തിട്ടില്ല. സ്റ്റാലിൻ ജിയെ കാണുകയും ഒരു കപ്പ് കാപ്പി കുടിക്കുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്ന് കരുതി' -മമത പറഞ്ഞു.
മമത അസാമാന്യ വ്യക്തിത്വത്തിനുടമയാണെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. കൊൽക്കത്ത സന്ദർശിക്കാനുള്ള മമതയുടെ ക്ഷണം സ്വീകരിച്ചതായും തമിഴ്‌നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.