ഉഭയകക്ഷി ചർച്ച: സാധ്യത ആരാഞ്ഞ് മോദിക്ക് ഇംറാൻ ഖാന്‍റെ കത്ത്

ന്യൂഡൽഹി: തീവ്രവാദം അടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടത്താൻ സന്നദ്ധത അറിയിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് വിദേശകാര്യ മന്ത്രിതല ചർച്ചക്കുള്ള സാധ്യത ഇംറാൻ ആരാഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യന്തര അതിർത്തിയിലെ നിയന്ത്രണരേഖയിൽ ബി.എസ്.എഫ് ജവാനെ പാക് റേഞ്ചേഴ്സിലെ സൈനികർ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നടന്നതിന് പിറ്റേദിവസമാണ് പാക് പ്രധാനമന്ത്രി മന്ത്രിതല ചർച്ചക്ക് സന്നദ്ധത അറിയിച്ചത്.

പാകിസ്താനും ഇന്ത്യയും തമ്മിൽ തർക്കമറ്റ ബന്ധമാണ് വേണ്ടത്. ഇരുരാജ്യങ്ങളിൽ തമ്മിലുള്ള ജമ്മു കശ്മീർ അടക്കമുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന് പാകിസ്താനിലെ പുതുതലമുറ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങൾ തമ്മിൽ പാലം തീർക്കുന്നതിലൂടെ പുതിയ ഗുണകരമായ ഭാവിയാണ് ആഗ്രഹിക്കുന്നതെന്നും ഇംറാൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഉഭയകക്ഷി ചർച്ചക്ക് ക്ഷണിച്ചുള്ള കത്തിന് ഇന്ത്യയുടെ മറുപടി കാത്തിരിക്കുന്നുവെന്ന് പാകിസ്താൻ പ്രതികരിച്ചു. ഇന്ത്യയുടെ ഔദ്യോഗിക മറുപടി ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Imran Khan Writes To Narendra Modi Seeking Resumption Of India-Pak Dialogue -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.