പൊ​ണ്ണ​ത്ത​ടി ജ​നി​ത​ക ത​ക​രാ​റു​മൂ​ലം;  ലോ​ക​ത്ത്​ ഇ​മാ​ൻ മാ​ത്രം 

മുംബൈ:  ഇൗജിപ്തിൽനിന്ന് അമിത ശരീരഭാരവുമായി  ചികിത്സക്ക്  മുംബൈയിലെത്തിയ ഇമാൻ അഹമദി​െൻറ രോഗം ജനിതക തകരാറുമൂലമാെണന്നും അത്യപൂർവമായ രോഗം ലോകത്ത് മറ്റാർക്കും ഇല്ലെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ. വിചിത്രമായി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി വണ്ണംവെക്കുന്നതാണ് ഇമാനെ അലട്ടുന്നത്. ആശുപ്ത്രിയിലെത്തിയപ്പോൾ  498 കിലോ ആയിരുന്നു തൂക്കം.  ഇൗ മാസാദ്യം ശസ്ത്രക്രിയയിലൂെട ഭാരം ഒഴിവാക്കിയപ്പോൾ 340 ആയി. 
ശസ്ത്രക്രിയകൊണ്ട് ഭാരം ഗണ്യമായി കുറക്കാനാവുമെങ്കിലും ജനിതക പ്രശ്നം തുടരും. അറിയപ്പെടുന്നവരിൽ  ഇമാൻ മാത്രമാണ് ഇങ്ങനെയൊരു രോഗം മൂലം ദുരിതം അനുഭവിക്കുന്നത്. ഇതിന് വിപണിയിൽ മരുന്നും ലഭ്യമല്ല. 

പൊണ്ണത്തടിയുണ്ടാക്കുന്ന ജീനിനെ തിരിച്ചറിഞ്ഞതായി ഡോക്ടർമാർ പറഞ്ഞു. സീനിയർ ലൊകൻ സിൻഡ്രോം  എന്ന ജനിതക തകരാറും ഇമാനുണ്ട്. എന്നാൽ അമിത വണ്ണത്തിന് ഇതു കാരണമല്ലത്രേ. മുംബൈയിലെ സെയ്ഫീ ആശുപത്രിയിൽ കഴിഞ്ഞമാസമാണ് ഇമാനെ  പ്രവേശിപ്പിച്ചത്. ഡോ. മുഫസ്സൽ ലക്ഡാവാലയുടെ നേതൃത്വത്തിൽ ഒരു സംഘം ഡോക്ടർമാരാണ് ചികിത്സിക്കുന്നത്. ഭക്ഷണ നിയന്ത്രണത്തിനു പുറമെ ഫിസിയോ തെറപ്പിയുമുണ്ട്. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പടങ്ങിയ ദ്രാവകം മാത്രമാണ് ഇപ്പോൾ നീക്കിയിട്ടുള്ളത്. അടുത്ത രണ്ടാഴ്ച  ഇമാ​െൻറ മസ്തിഷ്കം സി.ടി സ്കാൻ ചെയ്യും. 

Tags:    
News Summary - iman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.