കോവിഡ് രണ്ടാം തരംഗത്തിൽ 800 ഡോക്ടർമാർ മരിച്ചെന്ന് ഐ.എം.എ

പുനെ: ഈ വർഷം ഉണ്ടായ കോവിഡ് രണ്ടാം തരംഗത്തിൽ മാത്രം 800 ഡോക്ടർമാർ മരണമടഞ്ഞുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതിൽ കൂടുതൽ പേരും ബിഹാർ, ഡൽഹി എന്നിവിടങ്ങളിലാണെന്നും കണക്കുകൾ പറയുന്നു.

മരിച്ചവരിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ എത്ര, ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർ എത്ര എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടന്നുവരികയാണെന്ന് അസോസിയേഷൻ അറിയിച്ചു. മരിച്ചവരിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർ വളരെ കുറവാണ്. കുറച്ച് പേർ ഒരു ഡോസ് വാക്സിൻ എടുത്തവരാണ് എന്നാണ് പ്രാഥമിക നിഗമനം.

കോവിഡ് 19 മൂലം ഇന്നുവരെ 1500 ഡോക്ടർമാരാണ് മരണമടഞ്ഞത്. ജൂലൈ ഒന്ന് ഡോക്ടർ ദിനത്തിൽ 'രക്ഷകരെ രക്ഷിക്കുക' എന്ന മുദ്രാവാക്യമായിരിക്കും ഉയർത്തുകയെന്നും ഐ.എം.എ പ്രഖ്യാപിച്ചു.  

Tags:    
News Summary - IMA flags 800 doctor deaths in covid second wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.