Posted On
date_range Updated On
date_range ഖനന അഴിമതി: മൂന്ന് സംസ്ഥാനങ്ങളിൽ സി.ബി.ഐ പരിശോധന
ന്യൂഡൽഹി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാഷ്ട്രീയ സഹായി ഉൾപ്പെടെ ആരോപണവിധേയനായ അനധികൃത കല്ല് ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഝാർഖണ്ഡ് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഝാർഖണ്ഡിലും ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലുമാണ് പരിശോധന നടത്തിയത്.
ഝാർഖണ്ഡിലെ സാഹിബ് ഗഞ്ചിലെ 11 സ്ഥലങ്ങളിലും റാഞ്ചിയിലെ മൂന്നിടത്തും പട്നയിലും കൊൽക്കത്തയിലും ഓരോ സ്ഥലത്തുമായിരുന്നു പരിശോധന. 50 ലക്ഷം രൂപയും ഓരോ കിലോ വീതം സ്വർണവും വെള്ളിയും കോടികൾ വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകളും കണ്ടെടുത്തതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.