ന്യൂഡൽഹി: മഹാരാഷ്ട്രയിൽ അമിത് ഷാ പങ്കെടുത്ത പരിപാടിക്കെത്തിയ 13 പേർ സൂര്യാതപമേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം എം.പി ഇംതിയാസ് ജലീൽ. വെയിലത്തിരിക്കാൻ തയാറാണെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷാക്കും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും 10 ലക്ഷം രൂപ വീതം നൽകാൻ താൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വില എന്താണെന്ന് നിങ്ങൾ തീരുമാനിക്കണം. മഹാരാഷ്ട്രയിൽ സൂരാതപമേറ്റ് മരിച്ച മനുഷ്യരുടെ വില അഞ്ച് ലക്ഷമാണ്. മൂന്ന് മണിക്കൂർ നേരം നിങ്ങൾ വെയിലത്തിരിക്കുകയാണെങ്കിൽ 10 ലക്ഷം രൂപ നൽകാൻ താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ ഭൂഷൻ അവാർഡ് നേടിയവരെ അഭിനന്ദിക്കുകയാണ്. എന്നാൽ, ഈ പരിപാടിയിൽ കൃത്യമായ രാഷ്ട്രീയം കാണാനാകും. ലക്ഷക്കണക്കിന് ആളുകളാണ് പൊരിവെയിലത്ത് പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധിതരായത്. ജനങ്ങളോട് വെയിലത്തിരിക്കാൻ ആവശ്യപ്പെട്ട് നേതാക്കൾ സ്റ്റേജിൽ സുഖമായി ഇരിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷത്തിന് പകരം 50 ലക്ഷം രൂപ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.