ഖരഗ്പൂർ നാലാം വർഷ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർഥിയായിരുന്ന തെലങ്കാന സ്വദേശി കെ. കിരൺ ചന്ദ്ര (21) ആണ് മരിച്ചത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ചന്ദ്രയുടെ മൃതദേഹം മിഡ്‌നാപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. രാത്രി 7.30 വരെ ചന്ദ്ര സുഹൃത്തുക്കൾക്കൊപ്പം ഹോസ്റ്റൽ മുറിയിൽ ഉണ്ടായിരുന്നു. പിന്നീട്, മറ്റ് രണ്ട് വിദ്യാർഥികൾ പഠനപ്രവർത്തനങ്ങൾക്കായി പുറത്ത് പോയി. തിരികെ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.