?????? ?.?.?? ?????????????????? ?????? ?????? ?????? ?????????

100 രൂപയുടെ സുരക്ഷാ വസ്ത്രവുമായി കാൺപുർ ഐ.ഐ.ടി

കാൺപുർ: കോവിഡ്-19 രോഗികളിൽനിന്ന് വൈറസ് ബാധ ഏൽക്കാതിരിക്കാൻ ആരോഗ്യ പ്രവർത്തകർ നിർബന്ധമായും ധരിക്കേണ്ട പേഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ് അഥവാ പി.പി.ഇയുടെ വില വർധനയും ദൗർലഭ്യവും പരിഹരിക്കാൻ കാൺപുർ ഐ.ഐ.ടി. ലോകമെമ്പാടും കോവ ിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ കിട്ടാക്കനിയായ പി.പി.ഇക്ക് ബദൽ വികസിപ്പിച്ചിരിക്കുകയാണ് ഇവർ.

നിലവിലെ പി.പ ി.ഇ വസ്ത്രങ്ങൾക്ക് സമാനമായ സുരക്ഷ നൽകുന്ന തങ്ങളുടെ സുരക്ഷാ വസ്ത്രത്തിന് 100 രൂപയോളമേ വരികയുള്ളുവെന്നും ഐ.ഐ.ടി ക ാൺപുരിലെ ഗവേഷകർ അവകാശപ്പെടുന്നു. ബയോസയൻസ്, ബയോ എൻജിനീയറിങ് എന്നീ വിഭാഗങ്ങളിൽ നടന്ന ഗവേഷണത്തിലാണ് പി.പി.ഇ വസ്ത്രങ്ങളുടെ ബദൽ വികസിപ്പിച്ചെടുത്തത്. പി.ഐ.പി.ഇ.എസ് ( പോളിഎഥിലീൻ ബേസ്ഡ് ഇംപ്രൊവൈസ്ഡ് പ്രൊട്ടക്ടീവ് എക്വിപ്മ​െൻറ്​സ്​ അണ്ടർ സ്കാർസിറ്റി - പൈപ്സ്) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

ഡോക്ടർമാർ, നഴ്സുമാർ, പൊലീസ്, സാനിറ്റേഷൻ തൊഴിലാളികൾ തുടങ്ങി വൈറസ് ബാധയേൽക്കാൻ സാധ്യത കൂടുതലുള്ളവർക്ക് ഇത് ഉപയോഗിക്കാനാകും. ഐ.ഐ.ടിയിലെ ബയോസയൻസ്, ബയോ എൻജിനീയറിങ് വിഭാഗം മേധാവി പ്രഫ. നിഥിൻ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൈപ്സ് വികസിപ്പിച്ചെടുത്തത്. കൊറോണ വ്യാപനത്തെ തുടർന്ന് പി.പി.ഇ വസ്ത്രങ്ങളുടെ ആവശ്യകത വർധിച്ചതിനാലാണ് വില കുറഞ്ഞതും വൻതോതിൽ നിർമിക്കാനാകുന്നതുമായ പൈപ്​സ്​ വികസിപ്പിച്ചതെന്ന് നിഥിൻ ഗുപ്ത പറഞ്ഞു.

പാക്കിങ്ങിനും കാരിബാഗുകൾ നിർമിക്കുന്നതിനും ഉപയോഗിക്കുന്ന പോളിത്തീൻ ഷീറ്റാണ്​ പ്രധാന ഘടകം. പോളിത്തീൻ ഷീറ്റുകളിൽ സ്വാഭാവിക സുഷിരങ്ങൾ ഇല്ലാത്തതിനാൽ ഇവ വൈറസിനെ പ്രതിരോധിക്കും. പൈപ്സ് ചെറുകിട, ഇടത്തരം നിർമാണ കേന്ദ്രങ്ങൾക്ക് വളരെ വേഗം ഉത്പാദിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുകയാണെങ്കിൽ ഒരു കിറ്റിന് 100 രൂപയിൽ താഴെ മാത്രമേ ചിലവ് വരികയുള്ളൂ.

നിലവിൽ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റുകളുടെ അത്ര സൗകര്യപ്രദമായിരിക്കില്ല പൈപ്സ്. എന്നാൽ, കോവിഡ് രോഗികളെ ചികിൽസിക്കുന്നവർക്കും പരിചരിക്കുന്നവർക്കും പി.പി.ഇ കിറ്റുകൾ ഉറപ്പുനൽകുന്ന പ്രാഥമിക സുരക്ഷ പൈപ്സ് വഴി ലഭിക്കുമെന്നും നിഥിൻ ഗുപ്ത പറഞ്ഞു. ഇവ ഉടൻതന്നെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഉപയോഗിക്കാൻ നൽകി അഭിപ്രായങ്ങൾ സ്വരൂപിക്കാനൊരുങ്ങുകയാണ് കാൺപുർ ഐ.ഐ.ടി ഗവേഷകർ.
പൈപ്സ് നിർമിക്കുന്നതും ധരിക്കുന്നതുമൊക്കെ വിശദീകരിക്കുന്ന വിഡിയോ www.pipeskit.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. സാങ്കേതികത വശങ്ങളുടെ രേഖാചിത്രങ്ങൾ, നിർമാണ ആശയം, അസംസ്കൃത വസ്തു വിതരണക്കാരുടെ വിവരങ്ങൾ എന്നിവയും വെബ്സൈറ്റിലുണ്ട്.

Tags:    
News Summary - IIT-Kanpur makes affordable polythene PPE kits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.