ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തരുത്​; വിദ്യാർഥികൾക്ക്​ നിർദേശവുമായി ബോംബെ ഐ.ഐ.ടി

മുംബൈ: കാമ്പസിൽ വിദ്യാർഥികൾ ഒരു തരത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങളും നടത്തരുതെന്ന മുന്നറിയിപ്പുമായി ബോംബെ ഐ.ഐ.ടി അധികൃതർ. വിദ്യാർഥി ക്ഷേമത്തി​​െൻറ ചുമതലയുള്ള ഡീനാണ്​ ഇത്​ സംബന്ധിച്ച സർക്കുലർ അയച്ചത്​. വിദ്യാർഥികളുടെ അഭിപ്രായ പ്രകടനം സമാധാനപരം ആയിരിക്കണമെന്നും ഐ.​െഎ.ടിയുടെ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഡീൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

വിദ്യാർഥികൾ ദേശ വിരുദ്ധ, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്​, സമാധാനപരമായ അക്കാദമിക അന്തരീഷം തകർക്കുന്ന നടപടികൾ പാടില്ല, ഹോസ്​റ്റൽ ചട്ടലംഘനം നടത്തരുത്​, ഹോസ്​റ്റൽ കൗൺസലി​​െൻറയോ ചുമതലയുള്ള ഡീനി​​െൻറ അറിവില്ലാതെ ലഘുലേഖകളോ കൈപുസ്​തകങ്ങളോ വിതരണം ചെയ്യുകയോ പോസ്​റ്ററുകൾ പതിക്കുകയോ ചെയ്യരുത്​, സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിൽ സംഘം ചേരരുത്​, അത്തരത്തിലുള്ള പ്രസംഗങ്ങളോ പാട്ടുകളോ നാടകങ്ങളോ മറ്റ്​ പ്രവർത്തനങ്ങളോ പാടില്ല എന്നിങ്ങനെ 15 നിർദേശങ്ങളടങ്ങളിയ സർക്കുലറാണ്​ ഡീൻ വിദ്യാർഥികൾക്ക്​ അയച്ചിരിക്കുന്നത്​.

അതേസമയം, വിദ്യാർഥികളുടെ​ സമാധാനപരമായ അഭിപ്രായ പ്രകടനങ്ങൾക്ക്​ സ്ഥാപനം എതിരല്ലെന്നും അറിയിപ്പിൽ പറയുന്നുണ്ട്​. സർക്കുലറിലെ നിർദേശങ്ങൾ ജനുവരി 28 മുതൽ കർശനമായി പാലിക്കപ്പെടണമെന്നും നിർദേശിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡൽഹിയിലെ ജെ.എൻ.യു സർവകലാശാല വിദ്യാർഥികളെ മർദിച്ച ​െപാലീസ്​ നടപടിക്കെതിരെ ബോംബെ ഐ.ഐ.ടി വിദ്യാർഥികൾ തെരുവിലിറങ്ങിയിരുന്നു.

Tags:    
News Summary - IIT-Bombay Clarifies On 'No Anti-National Activity' Warning To Students - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.