'നിങ്ങളൊരു യഥാർഥ ഇന്ത്യക്കാരനാണെങ്കിൽ ഇത്തരം പ്രസ്താവന നടത്തരുത്'; രാഹുലിനോട് സുപ്രീംകോടതി

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ട കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഇന്ത്യൻ സൈന്യത്തിന്റെ സംബന്ധിക്കുന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിലാണ് മാനനഷ്ടകേസ് വന്നത്. 2022 ഡിസംബറിലാണ് രാഹുൽ കേസിനാധാരമായ പ്രസ്താവന നടത്തിയത്.

ഭാരത് ജോഡോ യാത്രക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരെ രാഹുൽ ഗാന്ധി മോശം പരാമർശം നടത്തിയെന്നാണ് കേസ്. 2000 സ്വകയർ കിലോ മീറ്റർ ഭൂമി ചൈന പിടിച്ചെടുത്തുവെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാമെന്ന് രാഹുലിനോട് കോടതി ചോദിച്ചു. നിങ്ങൾ ഒരു യഥാർഥ ഇന്ത്യക്കാരനാണെങ്കിൽ ഇത്തരം പരാമർശം ഒഴിവാക്കണമായിരുന്നുവെന്നും​ കോടതി വ്യക്തമാക്കി.

നിങ്ങൾ ലോക്സഭ പ്രതിപക്ഷാ നേതാവാണ് ഇത്തരം കാര്യങ്ങൾ പാർലമെന്റിൽ പറയണം. സമൂഹമാധ്യമങ്ങളിലല്ല പറയേണ്ടതെന്നും കോടതി നിരീക്ഷിച്ചു. കേസിൽ യു.പി സർക്കാറിനും പരാതിക്കാർക്കും കോടതി നോട്ടീസയച്ചു.

ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തനിക്കെതിരെ കീഴ്ക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. രാഷ്ട്രീയപ്രേരിതമായാണ് തനിക്കെതിരെ കേസ് നൽകിയതെന്നാണ് രാഹുലിന്റെ പ്രധാന ആരോപണം. നേരത്തെ ഇതുമായി ബന്ധപ്പെട്ട രാഹുലിന്റെ ഹരജി അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. ഉദയ് ശങ്കർ ശ്രീവാസ്തയാണ് രാഹുലിനെതിരെ പരാതി നൽകിയത്.

Tags:    
News Summary - 'If you are true Indian': SC raps Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.