കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഖേൽ രത്ന പുരസ്കാരം തിരിച്ചു നൽകും -വിജേന്ദർ സിങ്

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിൽ അണിചേർന്ന് ബോക്സിങ് ചാമ്പ്യനും ഖേൽ രത്ന പുരസ്കാര ജേതാവുമായ വിജേന്ദർ സിങ്. കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിക്ക് ലഭിച്ച പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന തിരിച്ചു നൽകുമെന്ന് വിജേന്ദർ പ്രഖ്യാപിച്ചു. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ആദ്യ താരമാണ് ഹരിയാനക്കാരനായ വിജേന്ദർ സിങ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സൗത് ഡൽഹിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 



ഡൽഹി അതിർത്തികളിൽ കർഷകർ തുടരുന്ന പ്രക്ഷോഭം 11ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കായിക താരങ്ങൾ പ്രക്ഷോഭകർക്ക് പിന്തുണയുമായി എത്തിയിരുന്നു.

നേരത്തെ, പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പത്മവിഭൂഷണ്‍ പുരസ്കാരം തിരികെ നല്‍കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.