റൂബൽ അഗർവാൾ; പുണെയിലെ കോവിഡ്​ പോരാളി

‘‘എന്തിനാണ​മ്മ എല്ലാ ദിവസവും ഓഫിസിൽ പോകുന്നത്​?’’-മാർച്ച്​ 24നു ലോക്​ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഏഴു വയസുകാരൻ മകൻ പു​നെ അഡീഷണൽ മുനിസിപ്പൽ കമീഷണർ റൂബൽ അഗർവാളിനോട്​ നിരന്തരം ചോദിക്കുന്ന ചോദ്യമാണിത്​. ഡോക്​ടർമാരും പൊലീസുകാരും മാത്രം ലോക്​ഡൗൺ കാലത്ത്​ ജോലി ചെയ്​താൽ മതിയെന്നാണ്​ അവ​​െൻറ ചിന്ത. വൈകീട്ട്​ വീട്ടിലെത്തു​േമ്പാഴേക്കും ചില വിഭവങ്ങൾ തയാറാക്കി ഐ.ടി കമ്പനി ജീവനക്കാരനായ പ്രഖേർ അഗർവാളും മകനും കാത്തിരിപ്പുണ്ടാകും. 

പുനെയിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനമാണ്​ 2008 ബാച്ചിലെ ഐ.എ.എസ്​ ഉദ്യോഗസ്​ഥയായ റൂബലിന്​. പുണെ മുനിസിപ്പൽ കോർപറേഷനും പുണെ സ്​മാർട്​ സിറ്റി ഡെവലപ്​മ​െൻറ്​ കോർപറേഷൻ ലിമിറ്റഡി​​െൻറ ഓഫിസും അവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്​. 

കോവിഡ്​-19 സ്​ഥിരീകരിച്ചവരുടെയും മരിച്ചവരുടെയും വിവരങ്ങൾ അപ്പപ്പോൾ അപ്​ഡേറ്റ്​ ചെയ്യുകയാണ്​ പ്രധാന ദൗത്യം. ഇന്ത്യയിലെ കോവിഡ്​ വ്യാപന കേന്ദ്രങ്ങളിലൊന്നാണ്​ പുണെ. മെയ്​ നാലു വരെ ഇവിടെ 1890 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. എല്ലാവരിലും പരിശോധന നിർബന്ധമാക്കിയതോടെയാണ്​ കൂടുതൽ പേരിൽ രോഗം സ്​ഥിരീകരിക്കാൻ കാരണമെന്ന്​ റൂബൽ വ്യക്​തമാക്കുന്നു. 

ആറുമണിക്ക്​ സൂര്യനമസ്​കാരത്തോടെയാണ്​ ഈ ഉദ്യോഗസ്​ഥയുടെ ഒരു ദിവസം ആരംഭിക്കുന്നത്​. വീട്ടിലെത്തിയാലും ജോലി തുടരും. അർധരാത്രി വരെയൊ​ക്കെ നീളും. കോവിഡ്​ വന്നതോടെ ജോലിസമയം 18 മണിക്കൂറായി എന്ന്​ സാരം. ഓഫിസ്​ ജീവനക്കാരുടെ കാര്യവും അങ്ങനെ തന്നെ. 

വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി കോവിഡ്​ ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളിലും നിരീക്ഷണ സ്​ഥലങ്ങളിലും റൂബൽ സന്ദർശനം നടത്താറുണ്ട്​. കോവിഡ്​ പോസിറ്റീവാകുന്നവരുടെ എണ്ണം വർധിച്ചപ്പോൾ പുണെയിൽ ക്വാറൻറീൻ സൗകര്യവും വർധിപ്പിച്ചു. ഇപ്പോൾ കോവിഡ്​ രോഗികൾക്കായി വിവിധ ആശുപത്രികളിലായി 17,000 കിടക്കകളുണ്ട്​. 

ആശുപത്രികൾ സന്ദർശിക്കു​േമ്പാൾ പി.പി.ഇയും മാസ്​കും ഗ്ലൗസും ധരിക്കാൻ മടികാണിക്കാറില്ല. ചെറിയ അശ്രദ്ധ പോലും വലിയ പിഴവിന്​ കാരണമാക്കും. ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ്​ കടന്നു പോകുന്നത്​ -അവർ കൂട്ടിച്ചേർത്തു.
 

Tags:    
News Summary - IAS officer Rubal Agarwal leads Covid-19 fight in Pune -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.