ഐ.എ.പി.സി രാജ്യാന്തര മാധ്യമ സമ്മേളനം ഒക്റ്റോബര്‍ എട്ട് മുതല്‍ 10 വരെ

ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്‍റെ (ഐ.എ.പി.സി) മൂന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബര്‍ എട്ടു മുതല്‍ പത്തുവരെ കണക്ടിക്കട്ടിലുള്ള ഹില്‍ടണ്‍ സ്റ്റാംഫോര്‍ഡ് ഹോട്ടലില്‍ നടക്കും. അമേരിക്കയിലെയും കാനഡയിലെയും അടക്കം രാജ്യാന്തരതലത്തില്‍ പ്രശസ്തരായ ദൃശ്യ, പത്ര മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ആര്‍.എസ്. ബാബു, മാങ്ങാട് രത്‌നാകരന്‍, എം.വി. നികേഷ് കുമാര്‍, എസ്.ആര്‍. ശക്തിധരന്‍, ജി. ശേഖരന്‍ നായര്‍, പ്രദീപ് പിള്ള, ജെ.എസ്. ഇന്ദുകുമാര്‍, ലിസ് മാത്യു, സിന്ധു കുമാര്‍, ജെ. അലക്‌സാണ്ടര്‍ ഐ.എ.എസ്, പി.വി. അബ്ദുള്‍ വഹാബ് എം.പി,  ഡോ. അജയ് ലോധാ, എച്ച് ആര്‍. ഷാ, ബാഗ്ഗാ, ഡോ ജെ. മോസസ് തുടങ്ങിയവര്‍ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.

മൂന്നു ദിവസത്തെ കോണ്‍ഫറന്‍സില്‍ നിരവധി സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും കലാസാംസ്‌കാരിക പരിപാടികളും നടക്കും. ഇവക്ക് മുഖ്യധാരയിലെ മാധ്യമ പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും നേതൃ-ത്വം നൽകും. ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് എല്ലാ വര്‍ഷവും നല്‍കുന്ന മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള സത്കർമ അവാര്‍ഡ് പ്രസ്തുത കോൺഫറന്‍സില്‍വെച്ച് കൊച്ചിയിലെ തെരുവോരം മുരുകന് ഇക്കൊല്ലം നല്‍കി ആദരിക്കുന്നതാണ്.

യു.എസ് പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ മൂർധന്യതയില്‍ എത്തിയിരിക്കുന്ന ഈ സമയത്ത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസില്‍ ഇരു പ്രസിഡന്‍റ് സ്ഥാനാര്‍ഥികളെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് രാഷ്ട്രീയ സംവാദം സംഘടിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പ്ര. എ.ഡി. അമറും ഡെമോക്രറ്റിക് സ്ഥാനാർഥി ഹിലാരി ക്ലിന്‍റനുവേണ്ടി ന്യൂജേഴ്സി പാര്‍ലമെന്‍റില്‍ മത്സരിക്കുന്ന മലയാളി പൈതൃകമുള്ള യുവ പൊതുപ്രവര്‍ത്തകന്‍ പീറ്റര്‍ ജേക്കബും പങ്കെടുക്കും. രാഷ്ട്രീയ സംവാദങ്ങള്‍ക്ക്  പ്ര. ഇന്ദ്രജീത് സലൂജാ മോഡറേറ്ററായിരിക്കും.

കൂടാതെ വിവിധ മത്സരങ്ങളിലെ വിജയികളെയും പ്രഗല്‍ഭരായ മാധ്യമ പ്രവര്‍ത്തകരെയും ആദരിച്ചു പുരസ്കാരങ്ങള്‍ നല്‍കും. അന്താരാഷ്‌ട്ര സമ്മേളനത്തിന്‍റെ തിലകക്കുറിയായി സുവനീര്‍ പ്രകാശനം ചെയ്യും. ഒമ്പതാം തീയതി വൈകുന്നേരം സംഘടിപ്പിച്ചിരിക്കുന്ന പൊതു സമാപനചടങ്ങിലും കലാസാംസ്കാരിക പരിപാടികളിലും ഡിന്നറിലും വിവിധ സാമൂഹ്യ നേതാക്കള്‍, അമേരിക്കന്‍ മാധ്യമ പ്രതിനിധികള്‍, കോൺസുലേറ്റ് മേധാവികള്‍ പങ്കെടുക്കുന്നതാണ്.

വളര്‍ന്നു വരുന്ന മാധ്യമപ്രവര്‍ത്തകരെ നൂതന വിവരസാങ്കേതികളിലൂടെ വിവിധ രാജ്യങ്ങളില്‍നിന്നും പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഐ.എ.പി.സി കര്‍മനിരതമാണെന്നും അതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയ പറഞ്ഞു.

ദേശാഭിമാനി കണ്‍സള്‍ട്ടന്റ് എഡിറ്ററായിരിക്കെയാണ് ആര്‍.എസ്. ബാബുവിനെ കേരള മീഡിയ അക്കാദമി ചെയര്‍മാനായി നിയമിക്കുന്നത്. 1978 മുതല്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്ന ബാബുവിന്‍റെ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും രാഷ്ട്രീയഭരണ മേഖലകളില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

തിരുവനന്തപുരം പ്രസ്‌ക്ലബിന്‍റെ മുന്‍ പ്രസിഡന്‍റായ ആര്‍. അജിത്ത് കുമാര്‍ മംഗളത്തിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും അസോസിയേറ്റ് എഡിറ്ററുമാണ്.മുതിര്‍ന്ന ടെലിവിഷന്‍ ജേര്‍ണലിസ്റ്റായ മാങ്ങാട് രത്‌നാകരന്‍ ഏഷ്യാനെറ്റ് ന്യൂസ് കോഓര്‍ഡിനേറ്റിങ് എഡിറ്ററാണ്. സമഗ്ര സംഭാവനക്കുള്ള സുരേന്ദ്രന്‍ നിലീശ്വരം അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം.

ഏഷ്യാനെറ്റിലൂടെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച എം.വി. നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ മാനേജിങ് ഡയറക്ടറാണിപ്പോള്‍. ഇന്ത്യാവിഷന്‍ ചാനലിന്‍റെ സി.ഇ.ഒ ആയും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം മലയാള ദൃശ്യമാധ്യമ രംഗത്ത് പുത്തന്‍ മാനങ്ങള്‍ കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എസ്.ആര്‍. ശക്തിധരന്‍ പ്രസ് അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയാണ്. മാതൃഭൂമിയുടെ തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ജി. ശേഖരന്‍ നായര്‍. മൂന്നുതവണ സംസ്ഥാന സര്‍ക്കാറിന്‍റെ മാധ്യമ അവാര്‍ഡ് ഉള്‍പ്പെടെ പത്രപ്രവര്‍ത്തന രംഗത്തെ മികവിന് 35 ഓളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം.

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ മാധ്യമപ്രവര്‍ത്തകനായ പ്രദീപ് പിള്ള തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്‍റാണ്. മുതിര്‍ന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകനായ ജെ.എസ്. ഇന്ദുകുമാര്‍ ജയ്ഹിന്ദ് ടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ സീനിയര്‍ എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ലിസ് മാത്യു വാര്‍ത്ത ഏജന്‍സിയായ ഐ.എ.എൻ.എസില്‍ പത്തുവര്‍ഷവും മിന്റില്‍ ആറുവര്‍ഷവും പ്രവര്‍ത്തിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയാണ്.

മനോരമ ന്യൂസ് കാമറമാനാണ് സിന്ധുകുമാര്‍, കര്‍ണാടക ചീഫ് സെക്രട്ടറിയായിരുന്ന ജെ. അലക്‌സാണ്ടര്‍ ഐ.എ.എസ് കര്‍ണാടകയിലെ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 33 വര്‍ഷത്തോളം കര്‍ണാടകയില്‍ ഐ.എ.എസ് ഓഫീസറായിരുന്നു അദ്ദേഹം. പ്രമുഖ ബിസിനസുകാരനും മുസ് ലിം ലീഗ് നേതാവുമായ പി.വി. അബ്ദുള്‍ വഹാബ് രാജ്യസഭ എം.പിയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ബിസിനസ് സംരംഭങ്ങളുടെ ഉടമ കൂടിയാണദ്ദേഹം.

2013ല്‍ രൂപീകൃതമായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്‍റെ മൂന്നാമത്തെ അന്താരാഷ്ട്ര കോൺഫറൻസാണ് ഇത്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കിലും ആദ്യവര്‍ഷം ന്യൂജേഴ്‌സിയിലുമാണ് കോൺഫറൻസ് നടന്നത്. അച്ചടി ദൃശ്യ മാധ്യമരംഗത്തുള്ള ഇന്‍ഡോ അമേരിക്കന്‍ പത്രപ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സമന്വയിപ്പിക്കുന്നതിനുള്ള കൂട്ടായ്മയാണ് ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐ.എ.പി.സി). ഇതിന്‍റെ അംഗങ്ങളുടെ കര്‍മനിരതമായ പ്രവര്‍ത്തന ശൈലി കൊണ്ടും സഹകരണം കൊണ്ടുമാണ് ഇതിനോടകം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയിലേക്ക് ഐ.എ.പി.സി വളര്‍ന്നത്. അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ മാധ്യമരംഗത്തെ പ്രമുഖര്‍ ഐ.എ.പി.സിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

Tags:    
News Summary - iapc international media conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.