പാരിസ്: നാല് റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി. ഫ്രഞ്ച് വ്യോമതാവളമായ മെറിനാക് ബോർഡോയിൽ ഇന്ത്യൻ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദോരിയയാണ് വിമാനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തത്. അഞ്ചു ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായി അദ്ദേഹം തിങ്കളാഴ്ച ഫ്രാൻസിലെത്തിയിരുന്നു.
ഇന്ത്യയിലെത്തുന്ന അഞ്ചാം ഗഡുവാണിത്. ഇതോടെ, രാജ്യത്തെ റഫാൽ വിമാനങ്ങൾ 18 ആയി. ചൈനയുമായി സംഘർഷം നിലനിൽക്കുന്ന ലഡാക് അതിർത്തിയിൽ ഇവ ഇന്ത്യ നേരത്തെ പറത്തിയിരുന്നു.
8,000 കിലോമീറ്റർ നിർത്താതെ പറന്നാണ് വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. ഇടക്ക് ഫ്രഞ്ച് വ്യോമസേനയും യു.എ.ഇയും സഹകരിച്ച് ഇന്ധനം നിറച്ചിരുന്നു.
59,000 കോടിക്ക് 36 യുദ്ധ വിമാനങ്ങൾക്കാണ് ഇന്ത്യ- ഫ്രാൻസ് കരാർ. വർഷാവസാനത്തോടെ മുഴുവൻ വിമാനങ്ങളും എത്തുമെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.