കങ്കണ ചോദിക്കുന്നു 1947ൽ ഏത്​ യുദ്ധമാണ്​ നടന്നത്​; മറുപടി തന്നാൽ പത്​മശ്രീ തിരികെ നൽകും ​

ന്യൂഡൽഹി: വിവാദ പരാമർശത്തിൽ കൂടുതൽ വിശദീകരണവുമായി കങ്കണ റണാവത്ത്​. ടൈംസ്​ നൗവിന്​ നൽകിയ അഭിമുഖത്തിൽ തന്നെ എല്ലാം വിശദീകരിച്ചിട്ടുണ്ട്​. സ്വാതന്ത്ര്യത്തിനെതിരായ ആദ്യത്തെ സംഘടിതമായ പോരാട്ടം നടന്നത്​ 1857ലാണ്​. അതിനൊപ്പം സുഭാഷ്​ ചന്ദ്രബോസ്​, റാണി ലക്ഷ്​മിഭായ്​്​, വീർസവർക്കർ എന്നിവരുടെ ത്യാഗങ്ങളുമുണ്ട്​.

1857ൽ എന്ത്​ സംഭവിച്ചുവെന്ന്​ തനിക്കറിയാം. എന്നാൽ, 1947ൽ ഏത്​ യുദ്ധമാണ്​ നടന്നത്​. അത്​ എന്‍റെ അറിവിലേക്ക്​ ആരെങ്കിലും കൊണ്ടു വരികയാണെങ്കിൽ പത്​മശ്രീ തിരിച്ച്​ നൽകാനും മാപ്പ്​ പറയാനും തയാറാണ്​. അതിനായി ആരെങ്കിലും തന്നെ സഹായിക്കണമെന്ന്​ ഇൻസ്റ്റഗ്രാം സ്​റ്റോറീസിൽ കങ്കണ ആവശ്യപ്പെട്ടു. ഇതിനൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ്​ നേതാക്കളെ കുറിച്ച്​ സ്വാതന്ത്ര്യ സമരത്തിൽ പ​ങ്കെടുത്ത തീവ്രനിലപാടുള്ള നേതാക്കളുടെ പ്രസ്​താവനകളും കങ്കണ പങ്കുവെച്ചിട്ടുണ്ട്​.

2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന്​ ശേഷമാണ്​ ഇന്ത്യക്ക്​ യഥാർഥത്തിൽ സ്വാതന്ത്ര്യം കിട്ടിയതെന്ന​ വിവാദ പ്രസ്​താവനയാണ്​ കങ്കണ നടത്തിയത്​. 1947ൽ ഇന്ത്യക്ക്​ ലഭിച്ചത്​ സ്വാതന്ത്ര്യമല്ലായിരുന്നു. അത്​ വെറും ഭിക്ഷമാത്രമായിരുന്നുവെന്നാണ്​ കങ്കണയുടെ പരാമർശം. ബ്രിട്ടീഷുകാരുടെ തുടർച്ചയായിരുന്നു കോൺഗ്രസ്​ ഭരണമെന്നും കങ്കണ ആരോപിച്ചിരുന്നു.

Tags:    
News Summary - ‘I will return my Padma Shri if..., ’ says Kangana Ranaut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.