ഡി.കെ. ശിവകുമാർ

തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നുവെന്ന് ഡി.കെ. ശിവകുമാർ

കനകപുര: തന്നെ അപകീർത്തിപ്പെടുത്താനും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പ്രവർത്തകരെ തടയാനും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ വീടുകളിൽ റെയ്ഡ് നടത്തുകയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

ബി.ജെ.പി, ജെ.ഡി(എസ്) സ്ഥാനാർഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയാൻ അവർക്കെതിരെ എന്തുകൊണ്ടാണ് റെയ്‌ഡുകളൊന്നും നടത്താത്തതെന്നും ശിവകുമാർ ചോദിച്ചു. ടാർഗെറ്റുചെയ്യാനുള്ള ആളുകളുടെ പട്ടികയുമായി ആദായനികുതി വകുപ്പ് തയാറാണ്. അവർ അതിലൂടെയാണ് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഡി.കെ. സുരേഷിന്‍റെ ഡ്രൈവറുടെ വീട്ടിൽ റെയ്ഡ് നടത്തുകയും റെയ്ഡിനിടെ ഭാര്യയെയും കുട്ടികളെയും മർദിക്കുകയും ചെയ്തതായും ശിവകുമാർ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ ഒരു റെയ്ഡിലും ആദായ നികുതി വകുപ്പിന് പണമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ തടസ്സപ്പെടുത്താനുള്ള ബോധപൂർവമായ തന്ത്രമാണിതെന്നും ശിവകുമാർ പറഞ്ഞു.

അതിനിടെ, ഡി.കെ. സുരേഷിന്‍റെ അടുത്ത അനുയായിക്ക് നേരെ നടന്ന ഐ.ടി റെയ്ഡിനെതിരെ കോൺഗ്രസ് പ്രവർത്തകർ ബുധനാഴ്ച പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പിയിൽ ധാരാളം സമ്പന്നർ ഉണ്ടെങ്കിലും അവിടെയൊന്നും ആദായനികുതി റെയ്ഡ് നടക്കുന്നില്ല. ഡി. കെ. ശിവകുമാറിന്‍റെയും ഡി.കെ. സുരേഷിന്‍റെയും പ്രചാരണം തടസ്സപ്പെടുത്താൻ ആദായനികുതി വകുപ്പ് ലക്ഷ്യമിടുന്നത് അവരുടെ കൂട്ടാളികളെയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

Tags:    
News Summary - I-T sleuths raiding Congress functionary’s house to defame me: Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.