വിജയവാഡ: ആന്ധ്രപ്രദേശിൽ കോൺഗ്രസ്-വൈ.എസ്.ആർ കോൺഗ്രസ് സഖ്യത്തിനുള്ള സാധ്യത തുറന്നിട്ട് ജഗ്മോഹൻ റെഢ് ഡിയുടെ പ്രസ്താവന. കോൺഗ്രസിനോട് ക്ഷമിച്ചുവെന്നും അവരോട് ഇപ്പോൾ വൈരാഗ്യമില്ലെന്നും ജഗ്മോഹൻ പറഞ്ഞു. ന ്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജഗ്മോഹൻെറ പ്രസ്താവന.
കോൺഗ്രസിൻെറ രണ്ടാം തലമുറ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കഗാന്ധി തുടങ്ങിയവരോടുള്ള ജഗ്മോഹൻെറ സമീപനം എന്താണെന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. കോൺഗ്രസുമായും പാർട്ടിയിലെ വ്യക്തികളുമായും തനിക്ക് ഇപ്പോൾ വൈരാഗ്യമില്ലെന്നായിരുന്നു ജഗ്മോഹൻ റെഢ്ഡിയുടെ മറുപടി. എന്നാൽ, തൻെറ ഇപ്പോഴത്തെ ശ്രദ്ധ ആന്ധ്രയിലും സംസ്ഥാനത്തിൻെറ പ്രത്യേക പദവിയിലും മാത്രമാണെന്ന് ജഗ്മോഹൻ പറഞ്ഞു.
മോദി സർക്കാർ ചില കാര്യങ്ങൾ ചെയ്തെങ്കിലും അവർ ആന്ധ്രക്കായി ഒന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതാദ്യമായാണ് കോൺഗ്രസിനോട് ജഗ്മോഹൻ റെഢ്ഡി മൃദുസമീപനം സ്വീകരിക്കുന്നത്. കോൺഗ്രസ് നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ് രാജശേഖര റെഢ്ഡിയുടെ മരണത്തെ തുടർന്ന് ജഗ്മോഹനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, കോൺഗ്രസ് നേതൃത്വം മുതിർന്ന നേതാവ് റോസയ്യയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇതേ തുടർന്ന് കോൺഗ്രസ് വിട്ട ജഗൻ വൈ.എസ്.ആർ കോൺഗ്രസിന് രൂപം നൽകുകയായിരുന്നു. ഇരുപാർട്ടികളും ഒന്നിക്കുകയാണെങ്കിൽ ആന്ധ്രയിൽ ഇരുപാർട്ടികൾക്കും തിരിച്ചുവരവ് സാധ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.