ന്യൂഡൽഹി: ജസീക്ക ലാൽ വധക്കേസിൽ ഒന്നര പതിറ്റാണ്ടായി ജയിലിൽ കഴിയുന്ന മനു ശർമക്ക് മാപ്പ് നൽകുന്നതായി ജസീക്കയുടെ സഹോദരി സബ്രീന ലാൽ. ജയിലിൽ മനു ശർമ സേവന പ്രവർത്തനങ്ങൾ നടത്തുന്നതായാണ് അറിയാൻ കഴിഞ്ഞത്. മറ്റ് ജയിൽപ്പുള്ളികളെ സഹായിക്കുന്നതായും അറിയാൻ കഴിഞ്ഞു.
അയാൾക്ക് മാനസാന്തരമുണ്ടായെന്നാണ് താൻ കരുതുന്നത്. മനു ശർമയെ വിട്ടയക്കുന്നതിനെ ഇനി താൻ എതിർക്കില്ല. ഇനി ഭാര്യയോടൊപ്പം ജീവിക്കെട്ട. തനിക്ക് നഷ്ടപരിഹാരം ആവശ്യമില്ലെന്നും സബ്രീന പറഞ്ഞു. മനു ശർമയെ വിട്ടയക്കുന്നത് സംബന്ധിച്ച് ജയിൽ അധികൃതർ നൽകിയ കത്തിനുള്ള മറുപടിയിലാണ് സബ്രീന നിലപാട് വ്യക്തമാക്കിയത്.
1999 ഏപ്രിൽ 30നാണ് കോൺഗ്രസ് നേതാവ് വിനോദ് ശർമയുടെ മകൻ മനുവിെൻറ വെടിയേറ്റ് ജസീക്ക ലാൽ കൊല്ലപ്പെട്ടത്. മദ്യം വിളമ്പാൻ വിസമ്മതിച്ചതിനാണ് ജസീക്കയെ വെടിവെച്ചു കൊന്നത്. കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മനു 15 വർഷമായി ജയിലിൽ കഴിയുകയാണ്. തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇയാൾ ജയിൽ അധികൃതർക്ക് കത്ത് നൽകിയിരുന്നു. ജയിലിൽ കഴിയവെ മൂന്നു വർഷം മുമ്പ് ഇയാളുടെ വിവാഹം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.