ഞാൻ പൊതുനിരത്തിൽ വിഴുപ്പലക്കാൻ ആഗ്രഹിക്കുന്നില്ല -കൊഹ്​ലി വിഷയത്തിൽ രവി ശാസ്​ത്രി

ഇന്ത്യൻ ക്രിക്കറ്റ്​ ക്യാപ്​റ്റൻ സ്​ഥാനം വിരാട്​ കൊഹ്​ലി ഒഴിഞ്ഞ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന്​ രവി

ശാസ്​ത്രി. താൻ പൊതു നിരത്തിൽ വൃത്തികെട്ട തുണി അലക്കാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു അ​

േദ്ദഹത്തി​ന്‍റെ പ്രതികരണം.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ 1-2ന് തോറ്റതിന് പിന്നാലെ

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള വിരാട് കൊഹ്‌ലിയുടെ അപ്രതീക്ഷിത തീരുമാനം

ആരാധകരെയും നിരവധി ക്രിക്കറ്റ്​ വിദഗ്ധരെയും ഞെട്ടിച്ചിരുന്നു. നിരവധി മുൻ ക്രിക്കറ്റ് താരങ്ങൾ

കൊഹ്‌ലിയുടെ തീരുമാനത്തെ പിന്തുണച്ച്​ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന് കുറച്ചുകാലം കൂടി ഈ

റോളിൽ തുടരാമായിരുന്നെന്ന് ചിലർ പ്രതികരിച്ചു.

തുടരണോ വേണ്ടേ എന്നത്​ കൊഹ്​ലിയുടെ ചോയ്​സ്​ ആണ്​ എന്നായിരുന്നു ശാസ്​ത്രിയുടെ പ്രതികരണം. 'മുൻകാലങ്ങളിൽ ഒരുപാട് വലിയ കളിക്കാർ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചു. ഇത് അദ്ദേഹത്തിന്റെ തീരുമാനമാണ്. നിങ്ങൾ അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കണം. എല്ലാത്തിനും ഒരു സമയമുണ്ട്. മുൻകാലങ്ങളിൽ ഒരുപാട് വലിയ കളിക്കാർ തങ്ങളുടെ

ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് തോന്നിയപ്പോൾ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചു. ക്രിക്കറ്റ്, അത്

സച്ചിൻ ടെണ്ടുൽക്കറായാലും സുനിൽ ഗവാസ്‌കറായാലും എം.എസ് ധോണിയായാലും, അത് ഇപ്പോൾ വിരാട്

കോഹ്‌ലിയായാലും അങ്ങനെയാണ്​' -രവി ശാസ്ത്രി പറഞ്ഞു. പി.ടി.ഐക്ക്​ നൽകിയ അഭിമുഖത്തിലാണ്​

അദ്ദേഹം ഈ അഭിപ്രായ പ്രകടനം നടത്തിയത്​. 

Tags:    
News Summary - I Don't Wash Dirty Linen In Public": Ravi Shastri Refrains From Commenting On Virat Kohli's Body Language After Quitting Captaincy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.