എതിരാളികളെയും അധ്യാപകരായാണ് കണക്കാക്കുന്നത് - രാഹുൽ ഗാന്ധി

ന്യൂഡൽഹി: എതിരാളികളെ പോലും അധ്യാപകരായാണ് കണക്കാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാക്കുകളിലൂടെയും, പ്രവർത്തികളിലൂടെയും കള്ളങ്ങളിലൂടെയും തന്‍റെ പാത ശരിയാണെന്ന് പഠിപ്പിക്കാൻ എതിരാളികൾക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യാപക ദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

എല്ലാവരോടും തുല്യതയോടെ പുരമാറണമെന്നും, സ്നേഹവും അനുകമ്പയും ഉണ്ടാവണമെന്നും പഠിപ്പിച്ച മഹാത്മാ ഗാന്ധി, ഗൗതം ബുദ്ധ, ശ്രീ നാരായണ ഗുരു എന്നിവരെയെല്ലാം താൻ ഗുരുക്കളായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

"അധ്യാപക ദിനത്തിൽ എല്ലാ അധ്യാപകർക്കും ആശംസകൾ അറിയിക്കുന്നു. ജന്മദിനത്തിൽ ഡോ. സർവേപ്പള്ളി രാധാകൃഷ്ണനെ സ്തുതിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ അവൻ ഏത് പാത തെരഞ്ഞെടുക്കണമെന്നും എങ്ങനെ മുന്നോട്ട് പോകണമെന്നും നിർണയിക്കുന്നതിൽ അധ്യാപകന് പങ്കുണ്ട്.

ഇന്ത്യയിലെ ജനങ്ങളും അധ്യാപകരെ പോലെയാണ്. നാനാത്വത്തിൽ ഏകത്വത്തിന്‍റെ ഉദാഹരണമാണ് അവർ. ജനങ്ങൾ എല്ലാ പ്രതിസന്ധികളേയും ധൈര്യത്തോടെ നേരിടാൻ നമ്മെ പഠിപ്പിക്കുന്നു. തങ്ങളുടെ വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും നുണകളിലൂടെയും എന്‍റെ പാത ശരിയാണെന്ന് പഠിപ്പിക്കുന്ന എതിരാളികളെയും ഞാൻ അധ്യാപകരായാണ് കണക്കാക്കുന്നത്" - രാഹുൽ ഗാന്ധി കുറിച്ചു.

Full View
Tags:    
News Summary - I consider even my opponents as teachers says Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.