ത​െൻറ ആത്​മാർഥതയെ ചോദ്യം ചെയ്​തത്​ വേദനിപ്പിച്ചു -ജസ്​റ്റിസ്​ അരുൺ മിശ്ര

ന്യൂഡൽഹി: ന്യായമില്ലാതെ ​മുതിർന്ന ജഡ്​ജിമാർ തന്നെ ലക്ഷ്യം വച്ചതും യോഗ്യതയും ആത്​മാർഥതയും ചോദ്യം ചെയ്​തും ത​െന്ന വേദനിപ്പിച്ചുവെന്ന്​ ജസ്​റ്റിസ്​ അരുൺ മിശ്ര പറഞ്ഞതായി റിപ്പോർട്ട്​. തിങ്കളാഴ്​ച രാവിലെ ചീഫ്​ ജസ്​റ്റിസും ജഡ്​ജിമാരും തമ്മിൽ നടത്തിയ കൂടിക്കാഴ്​ചക്കി​െടയായിരുന്നു അരുൺ മിശ്രയുടെ പരാതിയെന്നാണ്​ സൂചന​. 

തന്നെ പേരെടുത്ത്​ പറഞ്ഞില്ലെങ്കിലും ജസ്​റ്റിസ്​ ബി.എച്ച്​ ലോയയുടെതടക്കം അവർ ചൂണ്ടിക്കാട്ടിയ കേസുകളിൽ നിന്ന്​ ലക്ഷ്യം താനാണെന്ന്​ വായിച്ചെടുക്കാവുന്നതാ​െണന്നും അരു​ൺ മിശ്ര പറഞ്ഞു. താൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്​. അധികഭാരം ചുമക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ ചീഫ്​ ജസ്​റ്റിസുമാരായ ടി.എസ്​ താക്കൂറും ജെ.എസ്​ കെഹാറും തന്നെ വലിയ കേസുകൾ ഏൽപ്പിച്ചിരുന്നെന്നും അരുൺ മിശ്ര പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 

ജസ്​റ്റിസ്​ ചെലമേശ്വർ അദ്ദേഹത്തെ സമാധാനിപ്പിച്ചതായും കേസ്​ കൈമാറുന്നത്​ വ്യവസ്​ഥ പ്രകാരമല്ലെന്ന വിഷയം ഉയർത്താനാണ്​ ശ്രമിച്ചതെന്നും അരുൺ മിശ്രയെ ലക്ഷ്യം വെച്ചിട്ടില്ലെന്നും ചെലമേശ്വർ വ്യക്​​തമാക്കിയതായും റിപ്പോർട്ടുണ്ട്​.  

Tags:    
News Summary - I Broken Down When they questions about my integrity Says Justice Arun Mishra - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.