രാജ്യം വിടില്ലെന്ന്​ റോബർട്ട്​ വാദ്ര

ന്യൂഡൽഹി: എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ ത​​​െൻറ പേരിൽ ചുമത്തിയ അഴിമതിക്കുറ്റം രാഷ്​​്ട്രീയ താത്പര്യമനുസരിച്ചുള്ളതാണെന്നും വാസ്​തവ വിരുദ്ധമാ​െണന്നും റിയൽ എസ്​റ്റേറ്റ്​ ബിസിനസുകാരൻ റോബർട്ട്​ വാദ്ര. വാദ്രയുടെയും അദ്ദേഹവുമായി ബന്ധമുള്ളവരുടെയും വസതികളിൽ കഴിഞ്ഞ വെള്ളിയാഴ്​ച എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​(ഇ.ഡി) റെയ്​ഡ്​ നടത്തിയ സാഹചര്യത്തിലാണ്​ പ്രതികരണം.

എല്ലാ നോട്ടീസുകൾക്കും തങ്ങൾ മറുപടി നൽകിയിരുന്നു. ത​​​െൻറ കുടുംബം സമ്മർദ്ദത്തിലാണ്​. മാതാവിന്​ സു​ഖമില്ല. സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരിക്കുകയും പൂട്ടുകളെല്ലാം തകർത്തിട്ടിരിക്കുകയുമാണ്​. ഇ.ഡിയുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും എന്നാൽ എല്ലാം നിയമപരവും ശരിയായ രീതിയിലും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ത​​​െൻറ പേര്​ രാഷ്​ട്രീയപരമായ ഭീഷണിപ്പെടുത്തലിന്​ ഉപയോഗിക്കാൻ അനുവദിക്കില്ല. താൻ എങ്ങോട്ടും ഒാടിപ്പോവുകയോ രാജ്യം വിട്ട്​ വിദേശത്ത്​ താമസമാക്കുകയോ ചെയ്യില്ലെന്നും റോബർട്ട്​ വാദ്ര പറഞ്ഞു.

പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട്​ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും ബിസിനസുകരനുമായ റോബർട്ട്​ വാദ്ര പണം കൈപ്പറ്റിയെന്ന കുറ്റം ചുമത്തി എൻഫോഴ്​സ്​മ​​െൻറ് കഴിഞ്ഞ വെള്ളിയാഴ്​ച​ റെയ്​ഡ്​ നടത്തിയിരുന്നു.

അതേസമയം, വിദേശ രാജ്യങ്ങളിലെ വെളിപ്പെടുത്താത്ത സ്വത്തുക്കളുടെ ഉടമസ്​ഥത സംബന്ധിച്ച്​ കള്ള പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള അന്വേഷണമാണ്​ നടക്കുന്നതെന്ന്​ അന്വേഷണ ഏജൻസ്​ വ്യക്തമാക്കി.

Tags:    
News Summary - I am not running away’: Robert Vadra on ED raids -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.