ജീവിതം മടുത്തുവെന്ന് ആത്മഹത്യാക്കുറിപ്പ്: ഐ.എ.എസ് ഓഫിസറുടെ ജഡം റെയിൽവെ ട്രാക്കിൽ
ഗാസിയാബാദ്: ബിഹാറിലെ മുതിർന്ന ഐ.എ.എസ് ഓഫിസറുടെ ജഡം റെയിൽവെ ട്രാക്കിൽ കണ്ടെത്തി. ബിഹാറിലെ ബക്സർ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ മുകേഷ് പാണ്ഡെയുടെ മൃതദേഹമാണ് ഗാസിയാബാദിന് ഒരു കിലോമീറ്റർ അകലെ റെയിൽവെ ട്രാക്കിൽ കണ്ടെത്തിയത്. ജീവിതം മടുത്തുവെന്നും മനുഷ്യനിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മുകേഷ് പാണ്ഡെ.
ഞാൻ ജനക്പുരിയിലെ ജില്ലാ ആസ്ഥാനത്തെ പത്താംനിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നു. മനുഷ്യനിലുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഡൽഹിയിലുള്ള .....ഫൈവ് സ്റ്റാർ ഹോട്ടലിലെ 742ാം മുറിയിൽ എന്‍റെ വിശദമായ ആത്മഹത്യാക്കുറിപ്പുണ്ട്. എന്നോട് ക്ഷമിക്കുക. ഞാൻ നിങ്ങളെ എല്ലാവരേയും സ്നേഹിക്കുന്നു. എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്ന് പൊലീസ് അറിയിച്ചു. പാണ്ഡെ ആത്മഹത്യ ചെയ്തത് എങ്ങനെയെന്നും ഏത് സമയത്തെന്നും വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.