ഹൈദരാബാദ്: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പരിപാടി നടത്താൻ ബി.ജെ.പി എം.എൽ.എക്ക് അനുമതി നിഷേധിച്ചു. ഹൈദരാബാദ് പൊലീസിേൻറതാണ് നടപടി. ഗോഷ്മഹൽ നിയോജകമണ്ഡലത്തിലെ എം.എൽ.എയായ രാജാ സിങ്ങാണ് അനുമതി തേടി പൊലീസിനെ സമീപിച്ചത്.
പൗരത്വ ഭേദഗതിയെ എതിർത്ത് മാർച്ച് നടത്താനും പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ഡിസംബർ 28ന് മില്യൺ മാർച്ച് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നതിനായിരുന്നു അപേക്ഷ നൽകിയത്. പൊലീസ് അനുമതി നിഷേധിച്ചെങ്കിലും മാർച്ചുമായി മുന്നോട്ട് പോകുമെന്നാണ് സംഘാടകരുടെ നിലപാട്.
നഗരത്തിൽ പ്രതിഷേധം നടത്താൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും വ്യാജ വാർത്തകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും അറിയിച്ച് ഹൈദരാബാദ് പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.