മകനെ ലൈംഗികമായി ചൂഷണം ചെയ്യാൻ കാമുകന്​ അവസരമൊരുക്കി; അമ്മക്ക്​ 13 വർഷം തടവ്​

ഹൈദരാബാദ്​: ഒമ്പത്​ വയസുള്ള മകനെ കാമുകന്​ ലൈംഗികമായി ചൂഷണം ചെയ്യാൻ അവസരമൊരുക്കിയ അമ്മക്ക്​ 13 വർഷം തടവ്​. കുട്ടിയുടെ അച്​ഛൻെറ പരാതിയിൽ രജിസ്​റ്റർ ചെയ്​ത കേസിലാണ്​ നടപടി. ഹൈദരാബാദ്​ മെട്രോപൊളിറ്റൻ സെഷൻസ്​ കോടതിയാണ്​ ശിക്ഷവിധിച്ചത്​.

ഒമ്പത്​ വയസുകാരനെ ലൈംഗികമായി ചൂഷണം ചെയ്​ത ഫായിസ്​ മെഹ്​മൂദ്​ അൻസാരിക്ക്​ 10 വർഷം തടവും കോടതി വിധിച്ചു. കുട്ടിയെ അമ്മയുടെ കാമുകൻ ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്​തുവെന്നാണ്​ പിതാവിൻെറ പരാതിയിൽ പറയുന്നത്​. അമ്മയുടെ വഴിവിട്ട ബന്ധം മകൻ അറിഞ്ഞതാണ്​ പ്രകോപനത്തിനുള്ള കാരണം. മകനെ കൊല്ലാൻ അമ്മയും കാമുകനും പദ്ധതി തയാറാക്കിയതായും പൊലീസ്​ കുറ്റപത്രത്തിലുണ്ട്​. 

2013വരെ ഭർത്താവിനൊപ്പമായിരുന്ന ഇവർ നാട്ടിൽ തിരിച്ചെത്തിയതിന്​ ശേഷമാണ്​ കാമുകനുമായി ബന്ധം സ്ഥാപിച്ചത്​. ഇത്​ മകൻ ചോദ്യം ചെയ്​തതോടെയാണ്​ കുട്ടിക്കെതിരെ ഇവർ ശാരീരിക പീഡനം തുടങ്ങിയത്​.

Tags:    
News Summary - Hyderabad: Mother gets 13 yrs in jail for helping paramour sexually abuse her 9-yr-old son-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.