ഹൈദരാബാദ്: യുവാവിന്റെ കണ്ണിനും മൂക്കിനും ഇടയിൽ കുടുങ്ങിപ്പോയ നാലിഞ്ച് നീളമുള്ള കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോതി സർക്കാർ ആശുപത്രിയിലെ ഇ.എൻ.ടി ഡോക്ടർമാർ. മറ്റൊരാളുടെ ആക്രമണത്തിനിടെയാണ് കത്തിയുടെ ഭാഗം യുവാവിന്റെ മുഖത്ത് കുടുങ്ങിപ്പോയത്.
വികാരബാദ് ജില്ലയിലെ പരിഗി മണ്ഡലിൽ നിന്നുള്ള ജി. രാജേന്ദ്രർ ആണ് ജൂൺ 10ന് ചികിത്സക്കെത്തിയത്. രാജേന്ദ്രറിന്റെ ഇടതു കണ്ണിനാണ് കത്തിക്കുത്തേറ്റത്. തുടർന്ന് അദ്ദേഹത്തെ കുടുംബാംഗങ്ങൾ സമീപത്തെ സരോജിനി ദേവി കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി. കത്തി കണ്ണിനടിയിൽ നിന്ന് മൂക്കിനരികിലേക്ക് നീങ്ങിയതായി ഡോക്ടർ കണ്ടെത്തി. സംഭവത്തിന്റെ സങ്കീർണത കണക്കിലെടുത്ത് ഡോക്ടർമാർ രോഗിയെ സർക്കാർ ഇ.എൻ.ടി ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
രണ്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് കത്തി പുറത്തെടുക്കാൻ സാധിച്ചത്. രോഗിയുടെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.