തെലങ്കാന: പ്രായ പൂർത്തിയാവാത്ത കുട്ടികൾ ബൈക്കോടിച്ചതിന് മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ. തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. പ്രത്യേക മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതിനെതിരെ കർശന നടപടിയാണ് ഹൈദരാബാദിൽ സ്വീകരിച്ചു വരുന്നത്.
നേരത്തെ വാഹനമോടിച്ചതിന് പിടിയിലായ 14 വയസ്സുകാരനെ ജുവനൈൽ ഹോമിൽ ഒരു ദിവസത്തെ തടവിന് കോടതി ശിക്ഷിച്ചിരുന്നു. പ്രായപൂർത്തിയാകാത്തവരുണ്ടാക്കിയ വാഹനാപകടങ്ങളിൽ കഴിഞ്ഞ വർഷംമാത്രം നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.