ഹൈദരാബാദ്: കനത്ത മഴയിൽ ഹൈദരാബാദിൽ വ്യാപക നാശനഷ്ടം. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയിൽ നഗരജീവിതം നിശ്ചലമായി. മൂന്ന് പേർ മരിച്ചു. ബഞ്ചാര ഹിൽസിൽ പിതാവും മകനും ചുവർ ഇടിഞ്ഞുവീണാണ് മരിച്ചത്. ചാർമിനാറിൽ മറ്റൊരാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു.
താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നീണ്ട അവധിക്കുശേഷം തിരിച്ചെത്തിയ കുടംബങ്ങൾ പലയിടത്തും കുടുങ്ങിക്കിടന്നു. നാലര മുതൽ എട്ടര വരെ 67.6 മില്ലിലിറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.