ന്യൂഡൽഹി: രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നൂറിലേറെ പാലങ്ങൾ തകർച്ചയുടെ വക്കിലാണെന്ന് റോഡ് ഗതാഗത, ൈെഹവേമന്ത്രി നിതിൻ ഗഡ്കരി. ഇവ പുതുക്കാൻ അടിയന്തരനടപടി ഉണ്ടാകുമെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. വിവിധ ഭാഗങ്ങളിലെ 1.6 ലക്ഷം പാലങ്ങളുടെ സുരക്ഷ കേന്ദ്രസർക്കാർ ഇതിനകം വിലയിരുത്തി. അതിൽ നൂറെണ്ണം കാലപ്പഴക്കം മൂലം അപകടനിലയിലാണ്.
ഏതുസമയവും നിലംപൊത്താൻ സാധ്യതയുള്ളതിനാൽ അടിയന്തരശ്രദ്ധപതിയേണ്ടതുണ്ട്. മഹാരാഷ്ട്രയിലെ കൊങ്കൺമേഖലയിൽ സാവിത്രിനദിക്കുമുകളിലെ പാലം കഴിഞ്ഞ വർഷം തകർന്ന് രണ്ട് ബസുകളടക്കം ഏതാനും വാഹനങ്ങൾ ഒലിച്ചുപോയ സംഭവം മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകും.
രാജ്യത്തെ പാലങ്ങളുടെയും ഒാവുപാലങ്ങളുടെയും വിശദവിവരം ശേഖരിക്കാനായി കഴിഞ്ഞവർഷംതന്നെ പദ്ധതി തുടങ്ങിയിട്ടുണ്ട്. പല റോഡുകളുടെയും നിർമാണം വൈകുന്നത് ഭൂമി ഏറ്റെടുക്കലിൽ വരുന്ന കാലതാമസം കൊണ്ടാണ്. പരിസ്ഥിതി അനുമതിയും കൈയേറ്റം ഒഴിവാക്കൽ പോലുള്ള നടപടികളും പ്രവൃത്തികളെ ബാധിക്കുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.