ട്രാൻസ്ജെൻഡർ നിർണയ ഭേദഗതി നിയമം പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

ന്യൂ​ഡ​ൽ​ഹി: ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ (എ​ൻ.​എ​ച്ച്.​ആ​ർ.​സി). സ്വ​ന്തം ലിം​ഗ​പ​ദ​വി സ്വ​യം നി​ർ​ണ​യി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ടു​ത്തു​ക​ള​ഞ്ഞ ന​ട​പ​ടി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പു​ന​ർ​വി​ചി​ന്ത​നം ന​ട​ത്ത​ണ​മെ​ന്നും ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കേ​ണ്ട​ത് മെ​ഡി​ക്ക​ൽ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ക​രു​ത്, വി​ദ്യാ​ർ​ഥി​ക​ൾ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന ലിം​ഗ​ത്വ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

സ്കൂ​ളു​ക​ളി​ൽ ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ ശു​ചി​മു​റി​ക​ളും ഹോ​സ്റ്റ​ലു​ക​ളും യൂ​നി​ഫോ​മു​ക​ളും ഉ​റ​പ്പാ​ക്ക​ണം. പ്രാ​യ​മാ​യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ​ക്ക് തി​രി​ച്ച​റി​യ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​തും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ന​ൽ​കി​യ മാ​ർ​ഗ​രേ​ഖ​യി​ൽ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. 2023ൽ ​പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​രേ​ഖ പു​തു​ക്കി​ക്കൊ​ണ്ടാ​ണ് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ, ഹി​ന്ദു പി​ന്തു​ട​ർ​ച്ചാ​വ​കാ​ശം, ബാ​ല​നീ​തി തു​ട​ങ്ങി​യ വി​വി​ധ നി​യ​മ​ങ്ങ​ളി​ൽ ലിം​ഗ​സ​മ​ത്വം ഉ​റ​പ്പാ​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണം. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ സ്ത്രീ, ​പു​രു​ഷ​ൻ എ​ന്നി​വ​ക്ക് പു​റ​മെ ഇ​ന്റ​ർ​സെ​ക്സ്, ജ​ന​ന​സ​മ​യ​ത്ത് വ്യ​ക്ത​മാ​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ല തു​ട​ങ്ങി​യ ഓ​പ്ഷ​നു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം. ഹി​ന്ദു പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ നി​യ​മ​ത്തി​ൽ മ​ക​ൻ, മ​ക​ൾ, അ​വ​കാ​ശി, കു​ടും​ബം എ​ന്നി​വ​യു​ടെ നി​ർ​വ​ച​ന​ത്തി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി അ​വ​ർ​ക്ക് തു​ല്യ​മാ​യ സ്വ​ത്ത​വ​കാ​ശം ഉ​റ​പ്പാ​ക്ക​ണം. ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് ഘ​ട്ട​ത്തി​ൽ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ‘ഇ​ന്റ​ർ​സെ​ക്സ്’, ‘ട്രാ​ൻ​സ്മെ​ൻ’ ട്രാ​ൻ​സ്‌​വി​മ​ൻ’ എ​ന്നി​ങ്ങ​നെ പ്ര​ത്യേ​ക കോ​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തു.

Tags:    
News Summary - Human Rights Commission calls for review of Transgender Determination Amendment Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.