'പ്രാർത്ഥിക്കാം പാവപ്പെട്ടവരെ സഹായിക്കാം'; രാമക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണത്തിലും കാണിക്കയിലും വൻ ഇടിവ്

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ഉണ്ടായ ക്രമക്കേടുകളും മോഷണ ആരോപണങ്ങളും നഗരത്തിലെ ടൂറിസം മേഖലയെയും വ്യാപാരത്തെയും ബാധിച്ചു. ക്ഷേത്ര ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായി നിരവധി ഭക്തരാണ് വ്യക്തമാക്കുന്നത്. സംഭാവന നൽകുന്നതിന് പകരം ആ പണം പാവപ്പെട്ടവരെ സഹായിക്കാനോ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാനോ ആണ് ഇപ്പോൾ പലരും താൽപ്പര്യപ്പെടുന്നത്.

ക്ഷേത്രത്തിലെ കാണിക്കവഞ്ചികളിൽ നിന്ന് പണം കവർന്ന സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘംഅന്വേഷണം നടത്തിവരികയാണ്. ഇതുവരെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ട്രസ്റ്റിലെ ചില ഉയർന്ന ഭാരവാഹികൾ രാജി വെക്കുകയും ചെയ്തു. വിവാദങ്ങളെ തുടർന്ന് ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിലും കാഴ്ചവെക്കുന്ന തുകയിലും വലിയ കുറവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് സ്വർണ്ണമോ വിലപിടിപ്പുള്ള വസ്തുക്കളോ സംഭാവന ചെയ്യാൻ ഭക്തർ ഇപ്പോൾ തയ്യാറാകുന്നില്ല.

ഈ സാമ്പത്തിക മാന്ദ്യം അയോധ്യയിലെ ചെറുകിട കച്ചവടക്കാരെയും ഹോട്ടൽ ഉടമകളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്തെ കടകളിലെ കച്ചവടം 50 മുതൽ 70 ശതമാനം വരെ കുറഞ്ഞു. നഗരത്തിലെ ഹോംസ്റ്റേകളും ഗസ്റ്റ് ഹൗസുകളും ഹോട്ടലുകളും ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ബുക്കിംഗുകളിൽ 80 ശതമാനത്തോളം ഇടിവാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യാപാരികൾ പറയുന്നു.

അതേസമയം, നിലവിലുള്ളത് സീസൺ വ്യത്യാസം കൊണ്ടുള്ള സാധാരണ മാന്ദ്യം മാത്രമാണെന്നും സംഭാവന വിവാദവുമായി ഇതിന് ബന്ധമില്ലെന്നുമാണ് വിശ്വഹിന്ദു പരിഷത്തുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വിശദീകരണം. എങ്കിലും സംഭാവന വിവാദം അയോധ്യയുടെ സമ്പദ്‌വ്യവസ്ഥയെയും ടൂറിസം മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

അതേസമയം, അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന മോ​ഷ​ണ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി. ഈ ​സം​ഭ​വ​ത്തി​ൽ കു​ലു​ങ്ങാ​ത്ത​വ​രെ മ​റ്റൊ​ന്നും ല​ജ്ജി​പ്പി​ക്കി​ല്ലെ​ന്ന് ജ​സ്റ്റി​സ് അ​തു​ൽ ശ്രീ​ധ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ​ക്ക് വ​ധ​ശി​ക്ഷ വ​രെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ചു. അ​ഴി​മ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ 1988ലെ ​അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി വ​ധ​ശി​ക്ഷ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘ബു​ൾ​ഡോ​സ​ർ നീ​തി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന, കു​റ്റാ​രോ​പി​ത​രു​ടെ വീ​ടു​ക​ൾ മു​നി​സി​പ്പ​ൽ നി​യ​മ​ലം​ഘ​ന​ത്തി​ന്റെ പേ​രി​ൽ പൊ​ളി​ച്ചു​നീ​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഭി​ന്ന​വി​ധി രേ​ഖ​പ്പെ​ടു​ത്തി​യ 51 പേ​ജു​ള്ള വി​ധി​യി​ലാ​ണ് ജ​സ്റ്റി​സ് ശ്രീ​ധ​ര​ന്റെ ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ.

രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന മോ​ഷ​ണം ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ സ​ത്യ​സ​ന്ധ​ത ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി​യ​തി​ന്റെ പ്ര​തീ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഴി​മ​തി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ സാ​ധാ​ര​ണ​വ​ത്ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും പി​ടി​ക്ക​പ്പെ​ടാ​ത്തി​ട​ത്തോ​ളം അ​ത് തെ​റ്റ​ല്ലെ​ന്ന മ​നോ​ഭാ​വ​മാ​ണ് പ​ല​ർ​ക്കു​മു​ള്ള​തെ​ന്നും അ​ദ്ദേ​ഹം നി​രീ​ക്ഷി​ച്ചു. 

Tags:    
News Summary - Huge drop in number of devotees visiting Ram temple and in number of offerings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.