Posted On
date_range Updated On
date_range ഛത്തീസ്ഗഢിൽ ബിജെപിക്ക് തിരിച്ചടി; മന്ത്രിയുടെ സഹോദരൻ കോൺഗ്രസിൽ ചേർന്നു
റായ്പൂർ : ഛത്തീസ്ഗഢിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി.ക്ക് രാഷ്ട്രീയ തിരിച്ചടി. നിലവിലെ ബി.ജെ.പി. സർക്കാരിലെ മന്ത്രിയായ ഗുരു ഖുശ്വന്ത് സാഹബിന്റെ മൂത്ത സഹോദരൻ ധൽദാസ് സാഹബ് പ്രതിപക്ഷമായ കോൺഗ്രസിൽ ചേർന്നു. സത്നാമി സമുദായത്തിലെ പ്രമുഖ നേതാക്കളാണ് ഇരുവരും.
മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ സാന്നിധ്യത്തിലാണ് ധൽദാസ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ധൽദാസിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഭൂപേഷ് ഭാഗേൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു: "ഒരു തുടക്കമായിരിക്കുന്നു. നമുക്ക് ഒന്നിച്ച് ബി.ജെ.പി.യെ അധികാരത്തിൽ നിന്ന് പുറത്താക്കാം." 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അവസരം നൽകിയാൽ മത്സരിക്കാൻ തയ്യാറാണെന്ന് കോൺഗ്രസിൽ ചേർന്നതിന് ശേഷം ധൽദാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.