മഴ പെയ്യാന്‍ ശൈശവ വിവാഹം; വരന് 10, വധുവിന് 6 വയസ്!

ബംഗളൂരു : മഴദൈവങ്ങളുടെ അനുഗ്രഹം തേടി പ്രതീകാത്മക ശൈശവ വിവാഹം നടത്തി ഗ്രാമീണർ. ബംഗളൂരുവിൽ നിന്ന് 65 കിലോമീറ്റർ അകലെ സിഡ്‌ലഘട്ട താലൂക്കിൽ കോട്ടിപള്ളി ഗ്രാമത്തിലാണ് ഈ വേറിട്ട ആചാരം നടന്നത്. 10 വയസ്സുകാരിയെ വരന്റെ വേഷത്തിലും ആറു വയസ്സുകാരിയെ വധുവിന്റെ വേഷത്തിലും അണിയിച്ചൊരുക്കി ചടങ്ങുകൾ നടത്തി. പരമ്പരാഗത കല്യാണച്ചടങ്ങുകളോടെല്ലാം ഉണ്ടായിരുന്നു . പുരോഹിതന്റെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ വധൂവരന്മാരെ കൊണ്ട് അരുന്ധതി നക്ഷത്രം കാണിക്കുന്ന ആചാരം വരെ പൂർത്തിയാക്കി. വിവാഹത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഗ്രാമത്തിലെ സ്ത്രീകൾ പരമ്പരാഗത മംഗളഗാനങ്ങൾ ആലപിച്ചു.

വിവാഹശേഷം ഗ്രാമീണർ കുട്ടികൾക്ക് ആരതി ഉഴിയുകയും അനുഗ്രഹങ്ങൾ നൽകുകയും ചെയ്തു. ചിലർ പണമായി സമ്മാനങ്ങളും നൽകി. നേരത്തെ വരൾച്ച നേരിട്ട കാലങ്ങളിലും ഗ്രാമത്തിൽ ഇത്തരം ആചാരങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇതിനുശേഷം പ്രദേശത്ത് മഴ ലഭിച്ചിട്ടുണ്ടെന്നുമാണ് ഗ്രാമവാസികളുടെ അവകാശവാദം. അഞ്ച് ദിവസം നീണ്ടുനിന്ന ചടങ്ങുകളോടെയാണ് ഈ പ്രാർത്ഥനകൾ പൂർത്തിയാക്കിയതെന്നും ദിവസവും ഗൗരി പൂജയും ഇതിന്റെ ഭാഗമായി നടത്തിയിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കി.

Tags:    
News Summary - Karnataka Villagers Perform Child Marriage Ritual for Rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.