Posted On
date_range Updated On
date_range ഗുജറാത്തിൽ വീട്ടിനുള്ളിലെ ശൗചാലയത്തിൽ ഭീമൻ മുതലയെ കണ്ടെത്തി
ഗുജറാത്തിൽ വീട്ടിനുള്ളിലെ ശൗചാലയത്തിൽ ഭീമൻ മുതലയെ കണ്ടെത്തി
ഗുജറാത്ത് : കുടുംബത്തെയാകെ പരിഭ്രാന്തിയിലാഴ്ത്തി
ആനന്ദിലെ ഖരൗരി ഗ്രാമത്തിൽ വീടിന്‍റെ ശൗചാലയത്തിനുള്ളിൽ ആറടി നീളമുള്ള ഭീമൻ മുതലയെ കണ്ടെത്തി. സംഭവമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തുകയും മുതലയെ പിടികൂടുകയും ചെയ്തു.ഇതിനെ കുറിച്ച് അന്വേഷിച്ച് വരികയാണ്. നൂറുകണക്കിന് ആളുകളാണ് മുതലയെ കാണാൻ വീട്ടിൽ എത്തിയത്. മുതലയുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്.
അടുത്തിടെ പശ്ചിമബംഗാളിൽ സൈനിക ആശുപത്രിയുടെ ഇടനാഴിയിലൂടെ ആനക്കൂട്ടം നടന്നു പോകുന്ന വിഡിയോയും വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.