മണിപ്പൂരിലെ ഇംഫാലിൽ വൻ ആയുധ ശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു

ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ നിന്ന് വൻ ആയുധ ശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു. അസം റൈഫിൾസിലെ കീതാൽമാൻബി ബറ്റാലിയൻ പരിശോധനയിലാണ് ഇംഫാൽ ജില്ലയിലെ ടോങ്‌ബങ്ങിൽ നിന്ന് ആയുധങ്ങളും മറ്റുള്ളവയും കണ്ടെടുത്തത്.

ഒരു എ.കെ 47, രണ്ട് സി.എം.ജികൾ, രണ്ട് 0.32 എം.എം പിസ്റ്റളുകൾ, രണ്ട് 0.22 എം.എം പിസ്റ്റളുകൾ, എട്ട് തരം മാഗസിനുകൾ, മുപ്പത്തിയാറ് റൗണ്ട് വെടിയുണ്ടകൾ, സ്‌ഫോടക വസ്തുക്കൾ എന്നിവയാണ് കണ്ടെടുത്തത്.

മോറെ പട്ടണത്തിൽ നിന്ന് കെ‌.എൻ.‌എ (എസ്‌.ഒ ഗ്രൂപ്പ്) കേഡറെ സുരക്ഷാസേന പിടികൂടി. മണിപ്പൂരിലെ മോറെ ജില്ലയിലെ ബി.പി-76ന് സമീപം ഒരു 9 എം.എം പിസ്റ്റൾ, രണ്ട് ചൈനീസ് ഹാൻഡ് ഗ്രനേഡുകൾ, വിവിധതരം വെടിമരുന്നുകൾ എന്നിവയും കണ്ടെടുത്തതായി അസം റൈഫിൾസ് ട്വീറ്റിലൂടെ അറിയിച്ചു.

Tags:    
News Summary - Huge cache of arms, ammunition recovered in Manipur's Imphal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.