കേന്ദ്ര ഔദാര്യത്തിന് ഇനിയും എത്ര കാത്തിരിക്കണം -സ്റ്റാലിൻ

ചെ​ന്നൈ: സം​സ്ഥാ​ന​ങ്ങ​ൾ സ്വ​യം​ഭ​ര​ണാ​ധി​കാ​ര​മു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്നും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഫെ​ഡ​റ​ൽ ഗ​വ​ൺ​മെ​ന്റാ​ണ് കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഉ​ന്ന​ത​ത​ല സ​മി​തി റി​പ്പോ​ർ​ട്ടി​ന്റെ ആ​ദ്യ​ഭാ​ഗം ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചാ​ണ് സ്റ്റാ​ലി​ൻ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി നി​റ​വേ​റ്റാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല. സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന ഭ​ര​ണ​കൂ​ടം കേ​ന്ദ്ര​ത്തി​ൽ ഇ​ല്ലാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണം. നി​ല​വി​ലു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ സാ​മൂ​ഹി​ക നീ​തി, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സ​മ്പ​ദ്‌​വ്യ​വ​സ്ഥ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​വു​ന്നു​ള്ളൂ.

എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വേ​ച്ഛാ​ധി​പ​ത്യ മ​നോ​ഭാ​വ​ത്തോ​ടെ അ​വ ഉ​പ​യോ​ഗി​ക്കു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ ബ​ഹു​മാ​നി​ക്കു​ന്നി​ല്ല. ഓ​രോ കാ​ര്യ​ത്തി​നും കേ​ന്ദ്ര​ത്തി​ന്റെ പ്രീ​തി​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും സ്വ​യം​ഭ​ര​ണാ​ധി​കാ​ര​മു​ള്ള​താ​യി​രി​ക്ക​ണം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ ഇ​ത് തു​റ​ന്ന് പ​റ​യു​ന്നി​ല്ലെ​ങ്കി​ലും അ​വ​രു​ടെ​യും മ​ന​സ്സി​ലി​രി​പ്പ് ഇ​ത് ത​ന്നെ​യാ​ണ്. രാ​ഷ്ട്രീ​യ അ​തി​രു​ക​ൾ പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ ന​യ​മാ​യി ഇ​ത് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും സ്റ്റാ​ലി​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - How much longer do we have to wait for central generosity - Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.