ന്യൂഡൽഹി: പഴയതിനൊപ്പം പുതിയ നികുതി സ്ലാബ് വരികയും ഏതെങ്കിലുമെന്ന് തെരഞ്ഞെടുക ്കാമെന്ന് നിർദേശിക്കുകയും ചെയ്തതതോടെ നികുതിദായകരിൽ കടുത്ത ആശയക്കുഴപ്പം. എ ത് സ്ലാബാണ് ഓേരാരുത്തർക്കും ഗുണകരമാവുക എന്ന് നിശ്ചയിക്കുന്നത് വ്യക്തിഗത വരു മാനം, നൽകുന്ന ആദായ നികുതി, നിക്ഷേപം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം. ഉദാ. ലൈ ഫ് ഇൻഷുറൻസ് പോളിസിയുള്ള ഒരാൾക്ക് അതിൻമേൽ നികുതി കിഴിവ് ലഭിക്കും. എന്നാൽ, പോള ിസിയുടെ ലാഭവിഹിതം നികുതി വിധേയമാണ്. ഇത് വ്യക്തിയുടെ നികുതി ബാധ്യത വർധിപ്പിക്കും. ഈ രീതിയിൽ ഓരോ ഘടകവും നോക്കി വേണം സ്ലാബ് തെരഞ്ഞെടുക്കാൻ.
ധനമന്ത്രി നിർമല സീതാരാമൻ നൽകിയ ഉദാഹരണം: 15 ലക്ഷം രൂപ വാർഷിക വരുമാനമുള്ളയാൾ കിഴിവുകളും ഇളവുകളും ഇല്ലാതെ പുതിയ സ്ലാബ് പ്രകാരം നൽകേണ്ട ആദായ നികുതി 1,95,000 രൂപയായിരിക്കും. എന്നാൽ, പഴയ സ്ലാബ് പ്രകാരമാണെങ്കിൽ ഇത് 2,73,000 രൂപയാകും. പുതിയ സ്ലാബ് തെരഞ്ഞെടുത്താൽ നികുതിദായകന് 78,000 രൂപ ലാഭിക്കാം. പുതിയ നികുതി ഘടന ഖജനാവിന് 40,000 കോടിയുടെ ബാധ്യത വരുത്തിവെക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
പുതിയ സ്ലാബിൽ ലഭിക്കാത്ത കിഴിവുകൾ
•ആദായ നികുതി നിയമത്തിലെ 80 സി, 80 സി.സി.സി, 80 ഇ, 80 ഇ.ഇ.ബി, 80 ജി 80 ഡി, 80 ഇ.ഇ വകുപ്പിൽ വരുന്ന ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇൻഷുറൻസ് പ്രീമിയം, പ്രൊവിഡൻറ് ഫണ്ട്, ചില ഓഹരി നിക്ഷേപം, പെൻഷൻ ഫണ്ട്, ആരോഗ്യ ഇൻഷുറൻസ്, ഉന്നത പഠന വിദ്യാഭ്യാസ വായ്പ പലിശ, വീടിനുള്ള വായ്പ, വൈദ്യുതി വാഹനം വാങ്ങുേമ്പാഴുള്ള ഇളവ്, സവന സംഘടനകൾക്കുള്ള സംഭാവന, വാടക, ലീവ് ട്രാവൽ കൺസഷൻ, ചില എം.പി/എം.എൽ.എ ആനകൂല്യങ്ങൾ, വൗച്ചർ വഴിയുള്ള ഭക്ഷണ-പാനീയങ്ങൾ.
ലഭിക്കുന്ന കിഴിവുകൾ
•ജോലിയുടെ ഭാഗമായുള്ള യാത്ര ആനുകൂല്യം
•ട്രാൻസ്ഫർ യാത്ര ആനുകൂല്യം
നിരക്ക് കുറക്കാം
പുതിയ സ്ലാബ് പ്രകാരം രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവർ അഞ്ച് ശതമാനം നികുതി സ്ലാബിൽ തുടരും (റിബേറ്റുള്ളതിനാൽ ഫലത്തിൽ നികുതി നൽേകണ്ട). അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനമുള്ളവരിൽ നിന്ന് 20 ശതമാനം നികുതി ഇൗടാക്കിയിരുന്നത് ഇനി മുതൽ 10 ശതമാനമായിരിക്കും. ഏഴര ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് 15 ശതമാനം (നിലവിൽ 20), 10 ലക്ഷം-12.5 ലക്ഷം വരുമാനക്കാർക്ക് 20 ശതമാനം (നിലവിൽ 30), 12.5-15 ലക്ഷം വിഭാഗത്തിൽ 25 ശതമാനം (നിലവിൽ 30) ആക്കിയും കുറച്ചപ്പോൾ 15 ലക്ഷത്തിലധികം വരുമാനമുള്ളവർക്ക് നിലവിലെ 30 ശതമാനം നിരക്ക് തുടരും.
അതേസമയം, ആദായ നികുതിയിൽ നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും ചുമത്തുന്നുണ്ട്. ഇതിന് പുറമെ വ്യക്തിഗത നികുതി സ്ലാബ് അനുസരിച്ച് സർച്ചാർജും സർക്കാർ ഇൗടാക്കുന്നുണ്ട്. കൂടുതൽ കിഴിവുകൾക്കും ഇളവുകൾക്കും അർഹതയുള്ള നികുതിദായകർക്ക് പഴയ സ്ലാബിൽ തുടരാമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 100ഓളം നികുതി കിഴിവുകളിൽ 70 കിഴിവുകൾ എങ്കിലും പുതിയ സംവിധാനത്തിൽ എടുത്തുകളയുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.