ആരാണ് ഷാരൂഖ് ഖാൻ? ചോദ്യം കഴിയും മുമ്പേ അസം മുഖ്യമന്ത്രിയെ തേടി ആ ഫോൺ കോൾ എത്തി

ഗുവാഹത്തി: പത്താൻ സിനിമയെ കുറിച്ചുള്ള വിവാദങ്ങൾ കത്തിനിൽക്കവെ കഴിഞ്ഞ ദിവസമാണ് ഏതാനും മാധ്യമപ്രവർത്തകർ ഇതു സംബന്ധിച്ച് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയോട് ചോദിച്ചത്. അപ്പോൾ ആരാണ് ഷാരൂഖ് ഖാൻ എന്നായിരുന്നു ഹിമന്തിന്റെ മറുചോദ്യം. അസമീസ് ജനതയെ കുറിച്ച​ല്ലാതെ ബോളിവുഡിലെ കാര്യങ്ങളെ കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അസം മുഖ്യമന്ത്രി പറയുകയുണ്ടായി.

അതിനു മറുപടിയായി ബോളിവുഡിലെ സൂപ്പർ സ്റ്റാർ ആണ് ഷാരൂഖ് ഖാൻ എന്നും അദ്ദേഹത്തിന്റെ പത്താൻ എന്ന സിനിമക്കു നേരെയുണ്ടായ വിവാദങ്ങളെ കുറിച്ചും മാധ്യമപ്രവർത്തകർ വിശദീകരിക്കുകയുമുണ്ടായി. അതിനു പിന്നാലെ തനിക്ക് ഷാരൂഖ് ഖാന്റെ ഫോൺ കോൾ ലഭിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഹിമന്ത്.

പത്താൻ സിനിമക്കെതിരായ പ്രതിഷേധത്തെ നേരിടുമെന്ന് അദ്ദേഹത്തിന് ഉറപ്പുനൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഗുവാഹത്തിയിൽ പത്താൻ സ്ക്രീനിങ്ങിനിടെയുണ്ടായ സംഭവവികാസങ്ങളിൽ ഷാരൂഖ് ആശങ്ക പ്രകടിപ്പിച്ചതായും അദ്ദേഹം വിശദീകരിച്ചു. പുലർച്ചെ രണ്ടുമണിക്കാണ് ഷാരൂഖ് ഖാൻ തന്നെ വിളിച്ചതെന്നും ഹിമന്ത് ട്വീറ്റ് ചെയ്തു.

Tags:    
News Summary - Hours after who is SRK remark assam's himanta sarma gets a phone call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.