ഡൽഹി വായു മലിനീകരണം: ആശുപത്രികൾ നിറഞ്ഞു

ന്യൂഡൽഹി: വായുമലിനീകരണം മൂലം ശ്വാസം മുട്ടുന്ന ഡൽഹിയിൽ ആശുപത്രികളും നിറഞ്ഞു കവിഞ്ഞു. ശ്വസന സംബന്ധമായ പ്രശ്​നങ്ങളുമായാണ്​ രോഗികൾ ആശുപത്രിയിൽ എത്തിയിരിക്കുന്നത്​. ചുമയും ശ്വാസംമുട്ടും കൂടാതെ പൊടി നിറഞ്ഞ അന്തരീക്ഷം മൂലം പലർകും കഞ്ഞ്​ ചൊറിച്ചിലും അനുഭവപ്പെടുന്നുവെന്നാണ്​ പരാതി. വീട്ടിൽ നിന്ന്​ പുറത്തിറങ്ങരുതെന്ന്​ മാത്രമാണ്​ ഡോക്​ടർമാർക്ക്​ രോഗികളോട്​ നൽകാനുള്ള ഉപദേശം. പ്രത്യേകിച്ച്​ കുട്ടികളും വൃദ്ധരും പുറത്തിറങ്ങരുതെന്ന്​ ഡോക്​ടർമാർ ആവശ്യപ്പെടുന്നു.

ഇന്ന്​ വായു മലിനീകരണതോതിൽ അൽപ്പം മാറ്റം അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും ​േമാശം കാറ്റഗറിയിൽ തന്നെയാണ്​ ഇപ്പോഴും നിലനിൽക്കുന്നത്​. ബുധനാഴ്​ചയായിരുന്നു വായുമലിനീകരണ തോത്​ ഏറ്റവും മോശം അവസ്​ഥയിലുണ്ടായിരുന്നത്​. 442 ആണ്​ ബുധനാഴ്​ച എയർ ക്വാളിറ്റി ഇൻഡെക്​സ്​ എങ്കിൽ ഇന്ന്​ 370 ൽ എത്തിയിട്ടുണ്ട്​. എയർ ക്വാളിറ്റി ഇൻഡെക്​സ്​ 0-50 ഇടയിലാണെങ്കിൽ വായു ഗുണമുള്ളത്​​​, 51നും 100നും ഇടയിലാ​െണങ്കിൽ തൃപ്​തികരം, 101 മുതൽ 200 ​വരെ ഇടത്തരം, 201 മുതൽ 300 വരെ മോശം, 301 മുതൽ 400 വരെ വളരെ മോശം, 401 മുതൽ 500 വരെ അതിഗുരുതരം എന്നിങ്ങനെയാണ്​ അവസ്​ഥ. അടുത്ത ദിവസങ്ങളിൽ രാജ്യതലസ്​ഥാനത്തിന്​ സമീപ പ്രദേശങ്ങളിലും വായു മലിനീകരണം രൂക്ഷമാകുമെന്നാണ്​ റിപ്പോർട്ട്​. ദീപാവലി പ്രമാണിച്ച്​ വരും ദിവസങ്ങളിലും മലിനീകരണം രൂക്ഷമാകാനാണ്​ സാധ്യത.

വ്യാവസായിക മാലിന്യങ്ങളും മറ്റും കത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്ന്​ അധികൃതർ അറിയിച്ചു. നിയമലംഘകർക്ക്​ പിഴ ശിക്ഷ ഇൗടാക്കും​. പ്രദേശത്തെ താപവൈദ്യുത നിലയം അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. നവംബർ ഒന്നു മുതൽ അഞ്ചുവരെ ദിവസങ്ങൾ വായു ശുചീകരണ വാരമായി ആചരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - Hospitals Swell With Patients in Delhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.