ഇന്ത്യയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ നടപടികൾ ശക്തമാകുമെന്ന് പ്രതീക്ഷ: എസ്.സി.ഒ മേധാവി

സമർഖണ്ഡ്: ഇന്ത്യയുടെ നേതൃത്വത്തിൽ ഭീകര വിരുദ്ധ നടപടികൾ കൂടുതൽ ശക്തിപ്പെടുത്താൻ ഷാങ്ങ്ഹായ് സഹകരണ സംഘടനക്ക് കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന് (എസ്.സി.ഒ) ജനറൽ സെക്രട്ടറി ഴാങ് മിംഗ്. കഴിഞ്ഞയാഴ്ചയാണ് ഷാങ്ങ്ഹായ് സഹകരണ സംഘടനയുടെ അധ്യക്ഷ സ്ഥാനം ഉസ്ബൈക്കിസ്താനിൽ നിന്ന് ഇന്ത്യ ഏറ്റെടുത്തത്.

ഭീകരവാദവുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ ഷാങ്ങ്ഹായ് ഉച്ചകോടിയിൽ അംഗങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും തടയുമെന്ന് അംഗ രാജ്യങ്ങൾ പ്രതിജ്ഞ ചെയ്തിരുന്നു.

ഇന്ത്യയുടെ നേതൃത്വത്തിൽ ആഗോളതലത്തിലുള്ള പ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനാകും, കൂടുതൽ രാജ്യങ്ങളെ സംഘടനയിൽ ചേർക്കനാകും തുടങ്ങിയ പ്രതീക്ഷകളാണ് ഉള്ളതെന്ന് എസ്.സി.ഒ ജനറൽ സെക്രട്ടറി 'ദി പ്രിന്റി'ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംഘടനക്കുള്ളിലെ എല്ലാ വിഷയങ്ങളും ഇന്ത്യ സജീവമായി മുന്നോട്ടു കൊണ്ട് പോകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

2017ലാണ് ഇന്ത്യ ഷാങ്ങ്ഹായ് സഹകരണ സംഘടനയുടെ സ്ഥിര അംഗമാകുന്നത്. ഇതാദ്യമായാണ് ഇന്ത്യ എസ.സി.യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. 2001ൽ ഷാങ്ഹായിയിൽ സ്ഥാപിതമായ എസ്.സി.ഒയിൽ നിലവിൽ എട്ട് സ്ഥിര അംഗങ്ങളാണ് ഉള്ളത്. സമാധാനം, സുരക്ഷ, വികസനം, സമൃദ്ധി എന്നിവ എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നതാണ് എസ്‌.സി.ഒയുടെ പ്രധാന അജണ്ട.

Tags:    
News Summary - Hope for stronger counter-terrorism measures under Indian leadership, says SCO’s Chinese chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.