ഹൈന്ദവതക്ക്​ ഭീഷണി സാങ്കൽപികമെന്ന്​ ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഹൈന്ദവത ഭീഷണി നേരിടുന്നുവെന്നത്​ സാങ്കൽപികം മാത്രമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഹിന്ദുമതം നേരിടുന്ന ഭീഷണിക്ക്​ ​തെളിവു ചോദിച്ചുള്ള വിവരാവകാശ അപേക്ഷക്ക്​ നൽകിയ മറുപടിയിലാണ്​ ആഭ്യന്തര മന്ത്രാലയം ഇതു​ വിശദീകരിച്ചത്​. ഭീഷണി സംബന്ധിച്ച്​ തങ്ങളുടെ പക്കൽ തെളിവില്ലെന്നും മറുപടിയിൽ പറയുന്നു. നാഗ്​പുരിലെ സന്നദ്ധപ്രവർത്തകൻ മൊഹനിഷ്​ ജബൽപൂരിയാണ്​ ഇക്കാര്യം ചോദിച്ച്​ ആഗസ്​റ്റ്​ 31ന്​ വിവരാവകാശ അപേക്ഷ നൽകിയത്​.

ഹൈന്ദവത ഭീഷണി നേരിടുന്നുവെന്ന​ സംഘ്​പരിവാർ സംഘടനകള​ുടെ നിരന്തര പ്രചാരണത്തിനിടെയാണ്​​​ ഒരു തെളിവുമില്ലെന്ന്​ ആഭ്യന്തര മന്ത്രാലയം പറയുന്നത്​. സെൻട്രൽ ഇൻ​ഫർമേഷൻ ഓഫിസർ (ആഭ്യന്തര സുരക്ഷ) വി.എസ്.​ റാണയാണ്​ മൊഹനിഷി​െൻറ ചോദ്യത്തിന്​ മറുപടി നൽകിയത്​. കൃത്യമായ ഉത്തരം നൽകിയതിന്​ വി.എസ്​. റാണയോട്​ നന്ദിയുണ്ടെന്നും ആർ.എസ്​.എസ്​ പ്രചാരണത്തിനെതിരെ​ കോടതിയെ സമീപിക്കുമെന്നും മൊഹനിഷ്​ പറഞ്ഞു.

Tags:    
News Summary - Home Ministry says threat to Hindus is imaginary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.