ചരിത്രകാരി ഡോ. തസ്‌നീം സുഹ്റവർദി അന്തരിച്ചു

ന്യൂഡൽഹി: ചരിത്രകാരി ഡോ. തസ്‌നീം സുഹ്റവർദി (57) അന്തരിച്ചു. മധ്യകാല ഇന്ത്യാ ചരിത്രത്തിലെ ആധികാരിക ശബ്ദങ്ങളിൽ ഒരാളായിരുന്ന ഡോ. തസ്‌നീം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ചരിത്ര വിഭാഗം അധ്യാപികയായിരുന്നു. ന്യുമോണിയ ബാധയെത്തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

പ്രമുഖ എഴുത്തുകാരനും ഗാലിബ്‌ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായിരുന്ന സഈദ് സുഹ്‌റവർദിയുടെയും ഷാഹിദയുടെയും മകളാണ്. സുപ്രീം കോടതി മുൻ അഭിഭാഷകൻ പരേതനായ അനിസ് സുഹ്റവർദി, മുതിർന്ന മാധ്യമ പ്രവർത്തക നിലോഫർ സുഹ്റവർദി എന്നിവർ സഹോദരങ്ങളാണ്.

Tags:    
News Summary - Historian Dr. Tasneem Suhrawardy passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.