പനജി: ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവർ നിരന്തരം ആക്രമിക്കപ്പെടുന്നത് അധികൃതരുടെ പരോക്ഷമായ പിന്തുണയോടെയാണെന്നത് ആശങ്കയുളവാക്കുന്നതായി ഗോവ ആർച്ച് ബിഷപ് കർദിനാൾ ഫിലിപ് നേരി ഫെറാവോ.
ക്രിസ്മസ് ആഘോഷത്തിനിടെ രാജ്യത്തിന്റെ പലഭാഗത്തും ക്രൈസ്തവർ ആക്രമിക്കപ്പെട്ടു. മറ്റു സമുദായക്കാരും പല സ്‌ഥലങ്ങളിലും ആക്രമണത്തിനിരയാകുന്നു. ഒന്നിലും ശരിയായ നിയമനടപടി ഉണ്ടാകുന്നില്ല. ഇതു തുടരുന്നത് ഭരിക്കുന്നവരുടെ ഒത്താശയുള്ളതുകൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വേദനാജനകമാണിത്. മത നിരപേക്ഷ രാജ്യമായ ഇന്ത്യയുടെ ഭരണഘടന നൽകുന്ന അവകാശങ്ങൾക്കു വിരുദ്ധമാണിത്. രാജ്യത്ത് ഐക്യം കാത്തുസൂക്ഷിക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും പുതുവത്സര സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.