മൃദുഹിന്ദുത്വം തുടർന്നാൽ കോൺഗ്രസ് വട്ടപ്പൂജ്യമാകും -ശശി തരൂർ

ന്യൂഡൽഹി: മൃദുഹിന്ദുത്വ നയം കോൺഗ്രസ് തുടരുകയാണെങ്കിൽ പാർട്ടി വട്ടപ്പൂജ്യമാകുമെന്ന മുന്നറിയിപ്പുമായി ശശി ത രൂർ എം.പി. ‘ദി ഹിന്ദു വേ: ആൻ ഇൻട്രൊഡക്ഷൻ ടു ഹിന്ദൂയിസം’ എന്ന തന്‍റെ പുതിയ പുസ്തകത്തിന്‍റെ പ്രകാശനത്തിനു മുന്നോടിയായി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് തരൂരിന്‍റെ വിമർശനം.

ഹിന്ദി ഹൃദയഭൂമിയിലെ കോൺഗ്രസിന്‍റെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഭൂരിപക്ഷ പ്രീണനമോ മൃദു ഹിന്ദുത്വമോ അല്ല. അത്തരം ശ്രമങ്ങൾ കോൺഗ്രസ് വട്ടപ്പൂജ്യമാകുന്നതിലേ അവസാനിക്കൂ. ഇന്ത്യയിൽ മതേതരത്വത്തിനായി പ്രതിരോധമുയർത്തുകയും അതിന് നേതൃത്വം നൽകുകയും ചെയ്യേണ്ട ബാധ്യത കോൺഗ്രസിനുണ്ടെന്ന് ഒരു പാർട്ടി അംഗമെന്ന നിലയിൽ ഞാൻ വിശ്വസിക്കുന്നു -തരൂർ പറഞ്ഞു.

ബ്രിട്ടീഷ് ഫുട്ബാൾ തെമ്മാടിക്കൂട്ടത്തെ പോലെയാണ് ബി.െജ.പിയും സഖ്യകക്ഷികളും ഹിന്ദുവായിരിക്കുന്നത്. അധികാരത്തിലിരിക്കുന്നവർ പ്രചരിപ്പിക്കുന്ന ഹിന്ദുത്വം അല്ല യഥാർത്ഥം. ശ്രേഷ്ഠമായ ആ വിശ്വാസത്തെ അവർ രാഷ്ട്രീയ വിജയങ്ങൾക്കായി ഇടുങ്ങിയ ചിന്താഗതിയാക്കി മാറ്റിയെന്നും തരൂർ കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - hindutva-lite-not-answer-to-hindi-heartland-woes-shashi-tharoor-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.