കൊൽക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ഗൂഢതന്ത്രത്തിെൻറ ഭാഗമാണെന്ന് ആരോപിച്ച് ഹൈന്ദവ സന്യാസിമാർ തെരുവിലിറങ്ങി. പശ്ചിമ ബംഗാൾ സനാതൻ ബ്രാഹ്മണ ട്രസ്റ്റിെൻറ നേതൃത്വത്തിലാണ് ഇവർ രംഗത്തെത്തിയത്. കൊൽക്കത്ത നഗരത്തിലെ മയോ റോഡിലെ ഗാന്ധിപ്രതിമക്കരികിൽ സമ്മേളിച്ചാണ് നൂറോളം ഹൈന്ദവ സന്യാസിമാർ നിലപാട് വ്യക്തമാക്കിയത്.
ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രാജ്യത്തുനിന്ന് ഒരു മതവിഭാഗത്തെ പുറന്തള്ളാൻ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി ശ്രീധർ മിശ്ര വെളിപ്പെടുത്തി. നിർഭാഗ്യകരമാണത്. ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള കേന്ദ്രനീക്കം അപലപനീയമാണ് -അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.