ജാമിഅയിൽ വെടിവെച്ചയാൾ ഗോഡ്​സയെ പോലെ യഥാർഥ രാജ്യസ്​നേഹി -ഹിന്ദുമഹാസഭ

ന്യൂഡൽഹി: ജാമിഅ മില്ലിയ വിദ്യാർഥികൾക്ക്​ നേരെ വെടിവെച്ച രാം ഭക്​ത്​ ഗോപാൽ ഗോഡ്​സയെ പോലെ യഥാർഥ രാജ്യസ്​നേഹിയാണെന്ന്​ ഹിന്ദുമഹാസഭ. ജാമിഅ വിദ്യാർഥികൾക്ക്​ നേരെ വെടിയുതിർത്ത്​ രാജ്യദ്രോഹികളെ നിശബ്​ദരാക്കിയ കുട്ടിയെ കുറിച്ച്​ ഓർത്ത്​ അഭിമാനിക്കുന്നുവെന്ന്​ ഹിന്ദുമഹാസഭാ വക്​താവ്​ അശോക്​ പാണ്ഡ പറഞ്ഞു.


ഷർജീൽ ഇമാമിനെ പോലുള്ള രാജ്യദ്രോഹികളേയും ജെ.എൻ.യു, അലിഗഢ്​ തുടങ്ങിയ യൂനിവേഴ്​സിറ്റകളിലെ വിദ്യാർഥികളേയും വെടിവെക്കുകയാണ്​ വേണ്ടതെന്നും പാണ്ഡ വ്യക്​തമാക്കി. രാംഭക്​ത്​ ഗോപാലിന്​ നിയമസഹായം നൽകുമെന്നും ഹിന്ദുമഹാസഭാ വ്യക്​തമാക്കി.

രാം ​ഭ​ക്ത്​​ ഗോ​പാ​ൽ എന്ന സംഘ്​പരിവാർ പ്രവർത്തകനാണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നേ​രെ വെ​ടി​​വെ​പ്പ്​​ ന​ട​ത്തിയത്​. ഉത്തർപ്രദേശ്​ സ്വദേശിയായ ഇയാൾ 11ാം ക്ലാസ്​ വിദ്യാർഥിയാണെന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചിരുന്നു. ഡൽഹി പൊലീസ്​ ക്രൈംബ്രാഞ്ച്​ 17 കാരനായ ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന്​ കേസെടുത്ത് ജുവനൈൽ ജസ്​റ്റിസ്​ ബോർഡിന്​ മുമ്പാകെ ഹാജരാക്കിയിരുന്നു. ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ഇയാള​ുടെ പേരില്‍ ചുമത്തിയിട്ടുണ്ട്.

Tags:    
News Summary - Hindu Mahasabha to honour Jamia shooter-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.